ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ എൻസിബി നിരീക്ഷണത്തിൽ

ആഡംബര കപ്പലിനെ ലഹരി പാർട്ടി കേസിൽ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ എൻസിബി നിരീക്ഷണത്തിൽ. ആര്യൻ ഖാന് , അർചിത് മയക്കു മരുന്നു കൈമാറിയതിന് വ്യക്തമായ തെളിവുണ്ടെന്ന് എൻസിബി പറയുന്നു. ബോളിവുഡ് താരം അനന്യ പാണ്ഡെയെ എൻസിബി നാളെ വീണ്ടും ചോദ്യം ചെയ്യും. ( aryan khan bank account NCB )
ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ അടക്കമുള്ള മുഴുവൻ പ്രതികളുടെയും സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിശദമായി പരിശോധിച്ചുവരികയാണ് എൻസിബി.
സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിലൂടെ, ആര്യൻ ഖാൻ , സ്വന്തം ആവശ്യത്തിന് മാത്രമായാണോ, അതോ മറ്റുള്ളവർക്ക് വിതരണം ചെയ്യാനായി കൂടിയും മയക്കു മരുന്നു വാങ്ങിയിരുന്നോ എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കും എന്നാണ് എൻസിബി കണക്കാക്കുന്നത്. അറസ്റ്റിലായ പ്രതികൾ തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും, അത് ഏതുതരത്തിലാണ് നടന്നിരിക്കുന്നത് എന്നും എംസിബി പരിശോധിക്കുന്നുണ്ട്.
ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ഉൾപ്പെടെയുള്ള രേഖകളാണ് കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്റെ ജീവനക്കാർ എൻസിബി ഓഫിസിൽ എത്തിച്ച് നൽകിയതെന്നാണ് സൂചന. അർചിത് ലഹരി കടത്ത് ശൃംഖലയിലെ കണ്ണി മാത്രമല്ലെന്നും, ആര്യന് സ്ഥിരമായി മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നത് ഇയാളാണ് എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നും എൻസിബി കോടതിയെ അറിയിച്ചു. ലഹരി ഇടപാടുകൾ സംബന്ധിച്ച് വാട്‌സ്ആപ്പ് ചാറ്റുകൾ, തെളിവായി എംസിബി കോടതിയിൽ സമർപ്പിച്ചു.
Read Also : വേണ്ടത് മാർപ്പാപ്പയുടെ തൊപ്പി; ബാലന് സമ്മാനമായി മറ്റൊരു തൊപ്പി നൽകി
അതേസമയം ബോളിവുഡ് താരം അനന്യ പാണ്ഡേയെ എൻ സി ബി നാളെ വീണ്ടും ചോദ്യം ചെയ്യും. 10 മണിക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആണ് എൻസിപി ആവശ്യപ്പെട്ടിരിക്കുന്നത്. അനന്യയെ അറസ്റ്റ് ചെയ്‌തേക്കും എന്ന സൂചനയാണ് എൻസിബി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്നത്. ആര്യൻ ഖാന്റെ ജാമ്യപേക്ഷ ചൊവ്വാഴ്ച ബോംബെ ഹൈക്കോടതി പരിഗണിക്കും.
Story Highlights : aryan khan bank account NCB
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here