പെഡ്രിക്ക് വീണ്ടും പരുക്ക്

ബാഴ്സലോണയുടെ കൗമാര താരം പെഡ്രിക്ക് വീണ്ടും പരുക്ക്. താരത്തിന് പരിശീലനത്തിനിടയിൽ പരുക്കേറ്റു എന്നാണ് റിപ്പോർട്ട്. പെഡ്രിയുടെ തുടയെല്ലിനു പൊട്ടലുണ്ട്. അതുകൊണ്ട് തന്നെ താരത്തിന് ഏറെ നാൾ പുറത്തിരിക്കേണ്ടിവരും. ഇതോടെ പെഡ്രിയുടെ തിരിച്ചുവരവ് വീണ്ടും വൈകുകയാണ്. പുതിയ കരാർ ഒപ്പുവെച്ച ശേഷം പെഡ്രിക്ക് ഇതുവരെ ബാഴ്സലോണക്ക് ആയി കളിക്കാൻ ആയിട്ടില്ല.
അതേസമയം, എൽ ക്ലാസിക്കോയിൽ ബാഴ്‌സിലോണയെ റയൽ മാഡ്രിഡ് തകർത്തു. റയൽ മാഡ്രിഡിന്റെ വിജയം ഒന്നിനെതിരെ രണ്ട് ഗോളിനാണ്. ഡേവിഡ് അലാബ, ലൂക്കാസ് വാസ്കസ് എന്നിവർ ബാഴ്സക്കായി സ്കോർ ചെയ്തപ്പോൾ സെർജിയോ അഗ്യൂറോ ബാഴ്സയുടെ ആശ്വാസ ഗോൾ കണ്ടെത്തി. ലയണൽ മെസ്സി ക്ലബ് വിട്ടതിനുശേഷം നടക്കുന്ന ആദ്യ എൽ ക്ലാസിക്കോ ബാഴ്‌സക്ക് മറക്കാനാവാത്ത തോൽവികളിലൊന്നായി.
തുടർച്ചയായ രണ്ടു വിജയങ്ങളുടെ ആത്മവിശ്വാസവുമായി ഇറങ്ങിയ ബാഴ്‌സിലോണ ഇന്ന് അവരുടെ ഏറ്റവും വലിയ വൈരികളായ റയൽ മാഡ്രിഡിനു മുന്നിൽ മുട്ടുകുത്തിയത്. അതും സ്വന്തം സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ എൺപത്തി ആറായിരത്തോളം വരുന്ന കാണികൾക്ക് മുന്നിൽ.
ഈ വിജയം റയൽ മാഡ്രിഡിനെ 20 പോയിന്റുമായി ലീഗിൽ തിരികെ ഒന്നാമത് എത്തിച്ചു. ഇന്നത്തെ പരാജയത്തോടെ ബാഴ്‌സിലോണ 15 പോയിന്റുമായി എട്ടാമത് നിൽക്കുകയാണ്. ഈ പരാജയം റൊണാൾഡ് കോമാന്റെ പരിശീലക സ്ഥാനം വീണ്ടും സമ്മർദ്ദത്തിൽ ആക്കും.
Story Highlights : barcelona pedri injured again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here