അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസ്; ശിശുക്ഷേമ സമിതിക്ക് കോടതിയുടെ വിമർശനം

അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ ശിശുക്ഷേമ സമിതിക്ക് കുടുംബ കോടതിയുടെ വിമർശനം. കുഞ്ഞിനെ കൈമാറിയതോ അതോ ഉപേക്ഷിച്ചതോ എന്നതിൽ സമിതി വ്യക്തത വരുത്തണമെന്ന് കോടതി നിർദ്ദേശിച്ചു.ദത്തെടുക്കൽ നടപടികളിൽ ക്രമക്കേട് നടന്നതായി ആക്ഷേപമുയർന്നിരുന്നു.
ജനറൽ സെക്രട്ടറി ഷിജുഖാൻ സമർപ്പിച്ച സത്യവാങ്മൂലത്തിനാണ് വിമർശനം. സാക്ഷ്യപ്പെടുത്തൽ ഇല്ലാതെയാണ് സത്യവാങ്മൂലം നൽകിയതെന്ന് കോടതി അറിയിച്ചു. കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്താൻ കഴിയാത്തത് സംബന്ധിച്ച് ആയിരുന്നു സത്യവാങ്മൂലം. പരാതിയുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി അറിയിച്ചു. കുഞ്ഞിനെ ഡി എൻ എ പരിശോധന നടത്തുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതി റിപ്പോർട്ട് പൊലീസ് തിങ്കളാഴ്ച കോടതിക്ക് കൈമാറും.
Read Also : വേണ്ടത് മാർപ്പാപ്പയുടെ തൊപ്പി; ബാലന് സമ്മാനമായി മറ്റൊരു തൊപ്പി നൽകി
ദത്ത് നടപടികൾ സ്റ്റേ ചെയ്ത് കോടതി ഉത്തരവിട്ടു. തുടർനടപടികൾ അറിയിക്കാൻ സർക്കാരിന് നിർദ്ദേശം നൽകിയ കോടതി പൊലീസ് അന്വേഷണ റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കേസ് നവംബർ ഒന്നിന് വീണ്ടും പരിഗണിക്കും.
Story Highlights : court-in-anupama-child-adoption-case-child-welfare-committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here