ഇന്ത്യൻ ടീമിൽ ആശങ്ക: ഹർദ്ദിക് പാണ്ഡ്യക്ക് പരുക്ക്

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ പരാജയപ്പെട്ടത്തിന് പിന്നാലെ ഇന്ത്യൻ ക്യാമ്പിന് വീണ്ടും ആശങ്ക. ഇന്ത്യയുടെ ബാറ്റർ ഹർദ്ദിക് പാണ്ഡ്യക്ക് പരുക്ക്. ബാറ്റിംഗിനിടെ ഹർദ്ദിക്കിന്റെ തോളിന് ആണ് പരുക്കേറ്റു. ഹർദ്ദിക് ഫീൽഡിന് കളത്തിലിറങ്ങിയിരുന്നില്ല. പകരം ഇഷാൻ കിഷനാണ് ഇന്ത്യക്കായി ഫീൽഡ് ചെയ്തത്. ഹർദ്ദിക്കിന്റെ പരുക്കിന്റെ വ്യാപ്തി മനസ്സിലാകാൻ സ്കാൻ ഫലങ്ങൾക്ക് ആയി കാത്തിരിക്കുകയാണ് ടീം. ഷഹീൻ അഫ്രീദിയുടെ ഷോർട്ട് ബോളിൽ ബാറ്റ് ചെയ്യവെയാണ് ഹർദ്ദിക് പാണ്ഡ്യക്ക് തോളിനു പരുക്കേറ്റത്. ഇനി ഒക്ടോബർ 31ന് ന്യൂസിലൻഡിന് എതിരെ ആണ് ഇന്ത്യയുടെ മത്സരം. ഹർദ്ദിക് അന്ന് കളിക്കുമോ ഇല്ലയോ എന്ന് ടീം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Read Also : വേണ്ടത് മാർപ്പാപ്പയുടെ തൊപ്പി; ബാലന് സമ്മാനമായി മറ്റൊരു തൊപ്പി നൽകി
നേരത്തെ, തോളിനേറ്റ പരുക്കിനെ തുടർന്ന് ഹർദ്ദിക് ദീർഘകാലം ടീമിന് പുറത്തായിരുന്നു. പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയമാവുകയും പരുക്ക് ഭേദമാവുകയും ചെയ്തതോടെയാണ് താരം മടങ്ങിയെത്തിയത്. എന്നാലും താരത്തിന്റെ ഫിറ്റ്നസിനെ സംബന്ധിച്ച് വലിയ ചർച്ചകൾ നടന്നിരുന്നു. പ്രത്യേകിച്ചും ലോകകപ്പിനുള്ള 15 അംഗ ടീമിൽ താരത്തിനും ബിസിസിഐ ഇടം നൽകിയപ്പോൾ. പരുക്ക് ഭേദമായെത്തിയതിന് ശേഷം ഓൾ റൗണ്ടറായ താരം മത്സരങ്ങളിൽ പന്തെറിഞ്ഞിരുന്നില്ല.
Story Highlights : hardik-pandya-injured-t20-worldcup-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here