കാലടി ശ്രീശങ്കര കോളജിൽ എസ്എഫ്‌ഐ – കെഎസ്‌യു സംഘർഷം

കാലടി ശ്രീശങ്കര കോളജിൽ എസ്എഫ്‌ഐ – കെഎസ്‌യു സംഘർഷം. ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. പുതിയ അധ്യായന വർഷത്തിൽ നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരുക്കളെ ചൊല്ലിയാണ് തർക്കമുണ്ടായത്. ( kalady sree sankara college conflict )
തങ്ങൾ ഒരുക്കിയ തോരണങ്ങൾ എസ്എഫ്‌ഐ പ്രവർത്തകർ നശിപ്പിച്ചെന്നും എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ പുറത്തുനിന്ന് എത്തിയ ആളുകളാണ് മർദിച്ചത് എന്നും കെഎസ്‌യു ആരോപിക്കുന്നു.
പരുക്കേറ്റ ശ്രീ.ശങ്കര കോളേജ് യൂണിയൻ ചെയർമാൻ അനിസൺ കെ. ജോയ് ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ ചികിത്സ തേടി.
Read Also : എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമർശനവുമായി എഐഎസ്എഫ്
അതേസമയം സംഘർഷത്തിന് തുടക്കം കുറിച്ചത് കെഎസ്‌യു ആണെന്ന് എസ്എഫ്‌ഐ പ്രവർത്തകർ ആരോപിച്ചു.
Story Highlights : kalady sree sankara college conflict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here