Advertisement

മൂന്നാം കിറ്റ് അവതരിപ്പിച്ച് ബ്ലാസ്റ്റേഴ്സ്: വിഡിയോ

October 25, 2021
Google News 3 minutes Read
kerala blasters kit video

വരുന്ന ഐഎസ്എൽ സീസണുള്ള മൂന്നാം കിറ്റ് അവതരിപ്പിച്ച് ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ്. ഭൂതം, വർത്തമാനം, ഭാവി എന്നീ സങ്കല്പങ്ങളിലാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ കിറ്റുകൾ തയ്യാറാക്കിയിരിക്കുന്നത്. 1973ലെ സന്തോഷ് ട്രോഫി കേരള ടീമിന്റെ വിജയത്തിനുള്ള ആദരവായ ഹോം കിറ്റ് ഭൂതകാലത്തെ ഓർമിക്കുന്നതായിരുന്നു. ക്ലബ്ബിനായി ആർപ്പുവിളിക്കുന്ന ആരാധകർക്കുള്ള സമർപ്പണമായ എവേ കിറ്റ് വർത്തമാനത്തെ പ്രതിനിധീകരിക്കുന്നു. ഭാവിയിലേക്കുള്ള സ്വപ്നങ്ങൾ രേഖപ്പെടുത്താനുള്ളതാണ് മൂന്നാം കിറ്റ്. (kerala blasters kit video)

വെള്ള നിറത്തിലാണ് കിറ്റ്. മനോഹരമായ ഒരു വിഡിയോയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് കിറ്റ് അവതരിപ്പിച്ചത്. ലക്ഷ്യങ്ങൾ കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും ആർക്കും കൈവരിക്കാനാകുമെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. അതിനു പ്രചോദിപ്പിക്കുന്നതാണ് ഈ കിറ്റ് എന്നും അദ്ദേഹം പറഞ്ഞു. കിറ്റ് https://six5sixsport.com/collections/kerala-blastser എന്ന ലിങ്ക് വഴി ലഭിക്കും.

ഐഎസ്എൽ സീസണു മുൻപ് മൂന്ന് പ്രീസീസൺ മത്സരമാണ് ഇനി ബ്ലാസ്റ്റേഴ്സ് കളിക്കുക. നവംബർ അഞ്ചിന് ചെന്നൈയിൻ എഫ്സിയും നവംബർ 9, 12 തീയതികളിൽ ജംഷഡ്പൂർ എഫ്സിയുമാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ.

Read Also : ഐഎസ്എൽ മത്സരക്രമം പുറത്തുവന്നു; ഉദ്ഘാടന മത്സരം ബ്ലാസ്റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിൽ

നവംബർ 9നാണ് പുതിയ സീസൺ ആരംഭിക്കുക. കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഫറ്റോർഡ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുക. കഴിഞ്ഞ മൂന്ന് സീസണുകളായി ഇതേ ടീമുകൾ തന്നെയാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക.

ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിൽ വച്ചാവും മത്സരങ്ങൾ. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ട് ആഴ്ചാവസാനത്തിലെ രണ്ടാം മത്സരം 9.30നാണ്. നവംബർ 27ന് കൊൽക്കത്ത ഡെർബി നടക്കും. നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സി 22ആം തിയതിയാണ് ആദ്യ മത്സരം നടക്കുക. എഫ്സി ഗോവയാണ് മുംബൈയുടെ എതിരാളികൾ.

നവംബർ 25ന് നടക്കുന്ന തങ്ങളുടെ രണ്ടാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെ നേരിടും. 28ന് ബെംഗളൂരു എഫ്സിയെ നേരിടുന്ന ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം ഡിസംബർ അഞ്ചിനാണ്. ഒഡീഷ എഫ്സിയാണ് എതിരാളികൾ. ഡിസംബർ 12ന് ഈസ്റ്റ് ബംഗാൾ, 19ന് മുംബൈ സിറ്റി, 22ന് ചെന്നൈയിൻ, 26ന് ജംഷഡ്പൂർ എന്നിവരാണ് ബ്ലാസ്റ്റേഴ്സിൻ്റെ മറ്റ് മത്സരങ്ങളിലെ എതിരാളികൾ.

Story Highlights : kerala blasters 3rd kit video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here