Advertisement

കാലവർഷം പൂർണമായും പിൻവാങ്ങി; വിവിധ ജില്ലകളിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചു; ഇന്ന് യെല്ലോ മുന്നറിയിപ്പ്

October 25, 2021
Google News 1 minute Read
monsoon withdraw from kerala

കാലവർഷം രാജ്യത്തു നിന്ന് പൂർണമായും പിൻവാങ്ങി. തുലാവർഷം ഇന്ന് മുതൽ തെക്കേ ഇന്ത്യയിൽ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നാളെയോടെ ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചക്രവാതചുഴിയെ തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ തെക്കൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദമായി ശക്തിപെടാനും സാധ്യതയുണ്ട്.

ബുധനാഴ്ച്ച വരെ വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ആലപ്പുഴ, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

Read Also : സംസ്ഥാനത്ത് മഴക്കെടുതിയിൽ 55 പേർ മരിച്ചതായി മന്ത്രി കെ. രാജൻ

നാളെ വിവിധ ജില്ലകളിൽ നൽകിയിരുന്ന ഓറഞ്ച് അലേർട്ട് പിൻവലിച്ചു. കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കേരള, കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് തടസമില്ല.

Story Highlights : monsoon withdraw from kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here