Advertisement

ദത്ത് വിവാദം; പ്രതിപക്ഷം സഭയിലുന്നയിക്കും

October 26, 2021
Google News 0 minutes Read

തിരുവനന്തപുരം പേരൂർക്കടയിൽ അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. അടിയന്തരപ്രമേയമായി വിഷയം ഉന്നയിക്കാനാണ് നീക്കം. കെ.കെ രമ എംഎല്‍എയാണ് നോട്ടീസ് നല്‍കുക. വിഷയത്തിൽ മുഖ്യമന്ത്രി ഇന്ന് പ്രതികരിക്കാൻ സാധ്യത ഉണ്ട്.

സര്‍ക്കാര്‍ കൂട്ടു നിന്ന രാജ്യത്തെ ആദ്യ ദുരഭിമാന കുറ്റകൃത്യമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നിയമവിരുദ്ധമായി കുട്ടിയെ കൈമാറ്റം ചെയ്ത ശിശുക്ഷേമ സമിതി പിരിച്ചുവിടണമെന്നും പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെടും.

നേരത്തെ വിവാദത്തില്‍ സിപിഎം ജില്ലാഘടകം സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ പാർട്ടി സംസ്ഥാന നേതൃത്വം വിളിച്ചുവരുത്തി. ആനാവൂര്‍ നാഗപ്പൻ എകെജി സെന്ററിലെത്തി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ കണ്ടു.

ഉച്ചയ്ക്ക് ശേഷം എ.കെ.ജി സെന്ററിലെത്തിയ ആനവൂര്‍ നാഗപ്പന്‍ അര മണിക്കൂറോളം കോടിയേരിയുമായി സംസാരിച്ചു. ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് ആനാവൂര്‍ നാഗപ്പൻ ഇടപെടൽ നടത്തിയത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here