ഗുരുവായൂർ ക്ഷേത്രം പ്രധാന തന്ത്രി അന്തരിച്ചു

ഗുരുവായൂർ ക്ഷേത്രം പ്രധാന തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അന്തരിച്ചു. കൊവിഡാനന്തര ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.30ഓടെയായരുന്നു അന്ത്യം.
2013 മുതൽ ഗുരുവായൂർ ക്ഷേത്രം പ്ര ധാന തന്ത്രി ആയിരുന്നു.കോവിഡ് ബാധിതനായി ഒരാഴ്ചയിലേറെയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസ തടസവും രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞതും മൂലം ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്നു. മരണസമയത്ത് കൊവിഡ് നെഗറ്റീവ് ആയിരുന്നു.
കഴിഞ്ഞ മാസം 16ന് നടന്ന മേൽശാന്തി നറുക്കെടുപ്പിനാണ് അദ്ദേഹം അവസാനമായി ക്ഷേത്രത്തിലെത്തിയത്. എരമംഗലത്തെ പുഴക്കര ചേന്നാസ് ഇല്ലത്താണ് സംസ്‌കാര ചടങ്ങുകൾ നടക്കുക
Story Highlights : chennas narayanan namboothiripadu passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here