Advertisement

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണം; എം കെ സ്റ്റാലിന് കത്തയച്ച് വി ഡി സതീശൻ

October 26, 2021
Google News 2 minutes Read

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആവശ്യം ഉന്നയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് വി ഡി സതീശൻ കത്തയച്ചു. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തിൽ ആശങ്ക വർധിച്ചെന്ന് വി ഡി സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി.

അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് പറഞ്ഞു. ആളുകളെ മാറ്റാനുള്ള സാഹചര്യം വന്നാലുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവെ തുറന്നാൽ 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരും. ജില്ലയിൽ കൂടുതൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഷട്ടർ തുറക്കുന്നതിന് 24 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നല്കാൻ തമിഴ്‌നാടിനോട് നിർദേശിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

Read Also : മുല്ലപ്പെരിയാർ ജലനിരപ്പിൽ ആശങ്ക വേണ്ട; ആളുകളെ മാറ്റേണ്ടി വന്നാലുള്ള ക്രമീകരണങ്ങൾ ഒരുക്കി: ജില്ലാ കളക്ടർ

നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 137.60 അടിയാണ്. ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് 2637 ഘനയാടിയാണ്. ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞ സാഹചര്യത്തിൽ വലിയ ആശങ്കയ്ക്ക് സാധ്യതയില്ല. വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞതാണ് വെള്ളത്തിന്റെ അളവ് കുറയാൻ കാരണം.

Read Also : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം : ഗവർണർ

Story Highlights : Mullaperiyar dam-VD Satheesan send letter to MK Stalin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here