Advertisement

ആര്യൻ കേസിലെ കോഴ വിവാദം; സമീർ വാങ്കഡയെ ചോദ്യം ചെയ്യും

October 26, 2021
Google News 1 minute Read

മുംബൈ ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് എൻസിബി സോണൽ മേധാവി സമീർ വാങ്കഡെയ്ക്ക് കുരുക്ക് മുറുകുന്നു. ആര്യൻ ഖാനെ ലഹരിക്കേസിൽ നിന്ന് ഒഴിവാക്കാൻ പിതാവും നടനുമായ ഷാരൂഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ സമീർ വാങ്കഡെയെ എൻസിബി വിജിലൻസ് സംഘം നാളെ ചോദ്യം ചെയ്യും. സംഭവത്തിൽ സമീർ വാങ്കഡയ്‌ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

അതേസമയം, ആരോപണങ്ങൾ സമീര് വാങ്കഡ തള്ളി. തന്നെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമീർ വാങ്കഡ പറഞ്ഞു. അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ട് വാങ്കഡ സെഷൻസ് കോടതിയെ സമീപിച്ചു. ഇതിനിടെ കോഴ ആരോപണം ഉന്നയിച്ച സാക്ഷി പ്രഭാകർ സയിലിന്റെ സത്യവാങ്മൂലം സ്വീകരിക്കരുതെന്ന അപേക്ഷ കോടതി തള്ളി. ഇത് വാങ്കഡയ്ക്ക് തിരിച്ചടിയായി. പ്രഭാകറിന് മുംബൈ പൊലീസ് സംരക്ഷണം ഏർപ്പെടുത്തുകയും ചെയ്തു.

Story Highlights : ncb vigilance will questioning wankhede

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here