ലഹരി പാര്‍ട്ടി കേസിലെ കോഴ ആരോപണം; പ്രഭാകര്‍ സെയിലിന് സമന്‍സ്

മുംബൈ ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ സാക്ഷി പ്രഭാകര്‍ സെയിലിന് എന്‍സിബി സമന്‍സ് അയച്ചു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമന്‍സ്. ഡല്‍ഹിയില്‍ നിന്നെത്തുന്ന എന്‍സിബി വിജിലന്‍സ് സംഘമാകും ചോദ്യം ചെയ്യുക.
ലഹരിപാര്‍ട്ടി കേസ് അന്വേഷിക്കുന്ന എന്‍സിബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഉന്നയിച്ച കോഴ ആരോപണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വിജിലന്‍സ് വിഭാഗമാണ് വാങ്കഡെയ്‌ക്കെതിരായ ആരോപണം അന്വേഷിക്കുന്നത്.
എന്‍സിബി പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും കേസ് ഒത്തുതീര്‍പ്പാക്കാന്‍ പണ ഇടപാട് നടന്നതായുമാണ് പ്രഭാകര്‍ സെയില്‍ എന്ന സാക്ഷി ആരോപിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ സമീര്‍ വാങ്കഡെ നിഷേധിച്ചു. തന്നെ കുടുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും നിയമനടപടികളെ തകിടം മറിക്കുന്നതാണെന്നും ആരോപിച്ച് സമീര്‍ വാങ്കഡെ മുംബൈ പൊലീസ് മേധാവിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.
Read Also : ആഢംബര കപ്പലിലെ ലഹരി പാർട്ടി കേസ്; രണ്ട് പേർക്ക് ജാമ്യം
അതേസമയം ലഹരി പാര്‍ട്ടി കേസില്‍ രണ്ട് പേര്‍ക്ക് ജാമ്യം ലഭിച്ചു. മനീഷ് രജ്ഗരിയ, അവിന്‍ സാഹു എന്നിവര്‍ക്കാണ് പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കല്‍ നാളെയും തുടരും.
Story Highlights : prabhakar sail mumbai drugs case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here