Advertisement

മഹാരാഷ്ട്ര സയ്യിദ് മുഷ്താഖ് അലി ട്രോഫി ടീം; ഋതുരാജ് ഗെയ്ക്‌വാദ് ക്യാപ്റ്റൻ

October 26, 2021
Google News 6 minutes Read
Ruturaj Gaikwad Captain Maharashtra

വരുന്ന സയ്യിദ് മുഹ്സ്താഖ് അലി ട്രോഫിയിൽ മഹാരാഷ്ട്രയെ ചെന്നൈ സൂപ്പർ കിംഗ്സ് ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദ് നയിക്കും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ രാഹുൽ ത്രിപാഠിയായിരുന്നു മഹാരാഷ്ട്രയുടെ വൈസ് ക്യാപ്റ്റൻ. എന്നാൽ, താരം പരുക്കേറ്റ് പുറത്തായി. പകരം പവൻ ഷായെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നൗഷാദ് ഷെയ്ഖ് ആണ് ടീം വൈസ് ക്യാപ്റ്റൻ. മുതിർന്ന താരം കേദാർ ജാദവും ടീമിൽ ഇടം നേടി. 635 റൺസുമായി കഴിഞ്ഞ ഐപിഎൽ സീസണിൽ ഓറഞ്ച് ക്യാപ്പ് നേടിയ താരമാണ് ഋതുരാജ് ഗെയ്ക്‌വാദ്. (Ruturaj Gaikwad Captain Maharashtra)

എലീറ്റ് ഗ്രൂപ്പ് എയിൽ തമിഴ്നാട്, പഞ്ചാബ്, ഒഡീഷ, പുതുച്ചേരി, ഗോവ എന്നിവരാണ് മഹാരാഷ്ട്രയുടെ എതിരാളികൾ.

Read Also : സഞ്ജു നയിക്കും, സച്ചിൻ ബേബി വൈസ് ക്യാപ്റ്റൻ; സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീം പ്രഖ്യാപിച്ചു

മഹാരാഷ്ട്ര ടീം: Ruturaj Gaikwad (c), Naushad Shaikh (vc), Kedar Jadhav, Yash Nahar, Azim Kazi, Ranjeet Nikam, Satyajeet Bachhav, Taranjitsingh Dhillon, Mukesh Choudhary, Ashay Palkar, Manoj Ingle, Pradeep Dadhe, Shamshuzama Kazi, Swapnil Fulpagar, Divyang Hinganekar, Sunil Yadav, Dhanrajsingh Pardeshi, Swapnil Gugale, Pawan Shah, and Jagdish Zope.

അതേസമയം, രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ കൂടിയായ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ആണ് കേരള ടീമിനെ നയിക്കുക. സച്ചിൻ ബേബി ഉപനായകനാവും. റോബിൻ ഉത്തപ്പ, ജലജ് സക്സേന, മുഹമ്മദ് അസ്‌ഹറുദ്ദീൻ, വിഷ്ണു വിനോദ്, കെഎം ആസിഫ്, ബേസിൽ തമ്പി എന്നീ ഐപിഎൽ താരങ്ങളടക്കം മികച്ച ടീമിനെയാണ് കെസിഎ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരികെയെത്തിയ ശ്രീശാന്തിന് ഇടം ലഭിച്ചില്ല.

ഗുജറാത്ത്, ബീഹാർ, റെയിൽവേയ്സ്, അസം, മധ്യപ്രദേശ് എന്നീ ടീമുകൾക്കെതിരെയാണ് കേരളത്തിൻ്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ. എല്ലാ മത്സരങ്ങളും ഡൽഹിയിലാണ്. അടുത്ത മാസം നാലാം തീയതിയാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുക.

Story Highlights : Ruturaj Gaikwad Captain Maharashtra Syed Mushtaq Ali Trophy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here