Advertisement

ഇനി പാകിസ്താനെതിരെ കളിച്ചാൽ ഇന്ത്യ വിജയിക്കും: ഹർഭജൻ സിംഗ്

October 27, 2021
Google News 2 minutes Read
india win against pakistan

പാകിസ്താനെതിരെ ഇനി കളിച്ചാൽ ഇന്ത്യ വിജയിക്കുമെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. പാകിസ്താനെ ഇന്ത്യ പരാജയപ്പെടുത്തിയത് വലിയ കാര്യമായി സമൂഹമാധ്യമങ്ങൾ കരുതുന്നു എന്നും മുൻപ് 12 തവണ ലോകകപ്പിൽ നമ്മൾ അവരെ കീഴടക്കിയെന്നും ഹർഭജൻ പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഹർഭജൻ്റെ പ്രതികരണം. (india win against pakistan)

“ലോകകപ്പിൽ ആദ്യമായി ഇന്ത്യ പാകിസ്താനോട് പരാജയപ്പെട്ടു. ടി-20 ലോകകപ്പ് ആണെങ്കിലും അത് സംഭവിച്ചു. അവരെന്തോ വലിയ കാര്യം ചെയ്തു എന്ന മട്ടിൽ സമൂഹമാധ്യമങ്ങളിൽ വലിയ ബഹളം നടക്കുകയാണ്. പാകിസ്താന് അത് വലിയ കാര്യമായിരിക്കും. പക്ഷേ, നമ്മൾ അവരെ ലോകകപ്പിൽ 12 തവണ കീഴടക്കിയിട്ടുണ്ട്. അത് നമ്മൾ മറക്കരുത്. പാകിസ്താനുമായി ഇനി ഏറ്റുമുട്ടിയാൽ നന്നായി കളിച്ച് ഇന്ത്യ ജയിക്കും.

Read Also : ഷമിയെ പിന്തുണച്ച് പാകിസ്താൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ

മത്സരത്തിൽ ഇന്ത്യയെ10 വിക്കറ്റിനാണ് പാകിസ്താൻ തോല്പിച്ചത്. ടോസ് നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും സർവാധിപത്യം പാകിസ്താനായിരുന്നു. ഇന്ത്യ നേടിയ 152 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാകിസ്താൻ മറികടന്നത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ മുഹമ്മദ് റിസ്‌വാനുമാണ് പാക് വിജയം അനായാസമാക്കിയത്. ഇരുവരും ഫിഫ്റ്റിയടിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ലോകകപ്പിൽ പാകിസ്താനോട് പരാജയപ്പെട്ടത്. പാകിസ്താന് വേണ്ടി ബൗളിങ്ങിൽ ഷഹീൻ അഫ്രിദി 3 വിക്കറ്റ് നേടി തിളങ്ങി. ഷഹീൻ അഫ്രീദി തന്നെയാണ് കളിയിലെ താരവും.

12.5 ഓവറിൽ സ്കോർ നൂറിലേക്ക് എത്തിക്കുവാൻ പാകിസ്താന് സാധിച്ചപ്പോൾ അവസാന ഏഴോവറിൽ വെറും 51 റൺസ് മാത്രമായിരുന്നു ടീം നേടേണ്ടിയിരുന്നത്. ഇന്ത്യൻ ബൗളർമാർക്ക് പാക്കിസ്ഥാൻ ഓപ്പണർമാരെ പിടിച്ചുകെട്ടാൻ സാധിക്കാതെ പോയപ്പോൾ 17.5 ഓവറിൽ പാകിസ്താൻ 10 വിക്കറ്റ് ജയം നേടി. സ്കോർ ഇന്ത്യ: 20 ഓവർ 151/7, പാകിസ്താൻ 17.5 ഓവർ 152/0.

Story Highlights : india will win against pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here