Advertisement

ടി20 ലോകകപ്പ്; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു

October 27, 2021
Google News 6 minutes Read

ടി20 ലോകകപ്പിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസിനെ തോൽപിച്ചിരുന്നു. എന്നാൽ ബംഗ്ലാദേശ് ശ്രീലങ്കയോട് തോറ്റു. കഴിഞ്ഞ മത്സരത്തിലെ ടീമിൽ മാറ്റമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ബംഗ്ലാദേശ് ടീമിലാവട്ടെ പരുക്കേറ്റ സൈഫുദ്ദീന് പകരം ഷൊരീഫുൾ പ്ലേയിംഗ് ഇലവനിലെത്തി. സെമി ഫൈനൽ പ്രതീക്ഷ നിലനിർത്താൻ ബംഗ്ലാദേശിന് ജയം അനിവാര്യമാണ്.

ഇംഗ്ലണ്ട് ടീം : Jason Roy, Jos Buttler(w), Dawid Malan, Jonny Bairstow, Eoin Morgan(c), Liam Livingstone, Moeen Ali, Chris Woakes, Chris Jordan, Adil Rashid, Tymal Mills

ബംഗ്ലാദേശ് ടീം : Mohammad Naim, Liton Das, Shakib Al Hasan, Mushfiqur Rahim, Mahmudullah(c), Afif Hossain, Nurul Hasan(w), Mahedi Hasan, Shoriful Islam, Mustafizur Rahman, Nasum Ahmed

Read Also : വേണ്ടത് മാർപ്പാപ്പയുടെ തൊപ്പി; ബാലന് സമ്മാനമായി മറ്റൊരു തൊപ്പി നൽകി

ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ സ്കോട്‍ലൻഡ് വൈകിട്ട് ഏഴരയ്ക്ക് നമീബിയയെ നേരിടും. അബുദാബിയിലാണ് മത്സരം. സ്കോട്‍ലൻഡ് ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് 130 റൺസിന് തോറ്റിരുന്നു. നമീബിയ ആദ്യമായാണ് ലോകകപ്പിൻറെ സൂപ്പർ 12 കളിക്കുന്നത്.

Story Highlights : t20-world-cup-2021-eng-vs-ban-toss-bangladesh-opt-to-bat-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here