Advertisement

ടി20 ലോകകപ്പ്; പാക് വിജയം ആഘോഷിച്ച മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ

October 28, 2021
Google News 1 minute Read

ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്റെ ജയം ആഘോഷിച്ച വിദ്യാർത്ഥികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് മൂന്ന് കശ്മീരി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. ദേശവിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് പൊലീസ് നടപടി. ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു.

അർഷിദ് യൂസഫ്, ഇനായത്ത് അൽത്താഫ് ഷെയ്ഖ്, ഷൗക്കത്ത് അഹമ്മദ് ഗനായ് എന്നിവർക്കെതിരെയാണ് കേസ്. മൂവരും ആഗ്രയിലെ രാജാ ബൽവന്ത് സിംഗ് കോളജിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ്. ഇന്ത്യ-പാക് മത്സര ശേഷം പാകിസ്താന് അനുകൂലമായി ഇവർ സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതേ തുടർന്ന് വിദ്യാർത്ഥികളെ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തു.

“ഞങ്ങൾക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി. ഇവർ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് കണ്ടെത്തി. പിന്നീടാണ് അവരെ അറസ്റ്റ് ചെയ്തത്” ആഗ്ര സിറ്റി പോലീസ് സൂപ്രണ്ട് വികാസ് കുമാർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here