കർണാടകയിൽ 32 സ്കൂൾ വിദ്യാർത്ഥികൾക്ക് കൊവിഡ്

കർണാടകയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കൊവിഡ്. കുടക് ജില്ലയിലെ ഒരു റസിഡൻഷ്യൽ സ്‌കൂളിലാണ് 32 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാരിൽ ഒരാളും പോസിറ്റീവായി. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
മടിക്കേരിയിലെ ജവഹർ നവോദയ വിദ്യാലയത്തിലാണ് സംഭവം. വിദ്യാർത്ഥികളെ ഒരാഴ്ച മുമ്പ് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതിൽ 10 പെൺകുട്ടികളും 22 ആൺകുട്ടികളും പോസിറ്റീവായി. വിദ്യാർത്ഥികളിൽ 22 പേർക്ക് രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നു.
9 മുതൽ 12 ആം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളിലാണ് രോഗം കണ്ടെത്തിയത്. സ്‌കൂളിൽ ആകെ 270 കുട്ടികളാണ് പഠിക്കുന്നത്. എല്ലാവരെയും പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!