Advertisement

കക്കി ഡാമിൽ റെഡ് അലേർട്ട്; തെക്കൻ കേരളത്തിൽ കനത്ത മഴ

October 28, 2021
Google News 1 minute Read

പത്തനംതിട്ട കക്കി ആനത്തോട് റിസെർവോയറിൽ ജലനിരപ്പ് ഉയരുന്നു. ആവശ്യമെങ്കിൽ നിയന്ത്രിത അളവിൽ ജലം തുറന്ന് വിടും. പമ്പ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. തെക്കൻ കേരളത്തിൽ കനത്ത മഴ. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. കൊല്ലം പുനലൂരിൽ മലവെള്ളപ്പാച്ചിലുണ്ടായി. ഇടപ്പാളയത്താണ് മലവെള്ളപ്പാച്ചിലുണ്ടായത്. നാല് വീടുകളിൽ വെള്ളം കയറി.ഒരു ജീപ്പും കാറും ഓട്ടോറിക്ഷയും ഒഴുകിപ്പോയി. ആളപായമില്ലെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.

Read Also : നൂറിൽ താഴെ മാത്രം ജനസംഖ്യ; വിശ്വസിക്കാൻ സാധിക്കാത്ത കൗതുകങ്ങൾ ഒളിപ്പിച്ച നാട്….

കോട്ടയം എരുമേലി എയ്ഞ്ചൽവാലിയിൽ ഉരുൾപൊട്ടി. നിരവധി വീടുകളിൽ വെള്ളം കയറിയതായും ആളപായമില്ലായെന്നും റിപ്പോർട്ട് ചെയ്തു. പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. എൻ.ഡി.ആർ.എഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അതേസമയം മല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് വീണ്ടും 138.25 അടിയായി ഉയർന്നു.

പ്രാദേശികമായി ലഭിക്കുന്ന വിവരം അനുസരിച്ച് ഉരുൾ പൊട്ടിയത് വനത്തിലാണെന്നും വെള്ളം വീടുകളിൽ കയറിയെങ്കിലും ഇപ്പോൾ ഒഴുകി പോയിട്ടുണ്ട് എന്നും പ്രാഥമികമായി റിപ്പോർട്ട് ചെയ്യുന്നു.

Story Highlights : heavy-rains-in-southern-kerala-in-the-flood-waters-in-kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here