Advertisement

ടി-20 ലോകകപ്പ്: രണ്ടാം ജയം തേടി ശ്രീലങ്കയും ഓസ്ട്രേലിയയും

October 28, 2021
Google News 2 minutes Read
world cup srilanka australia

ടി-20 ലോകപ്പ് സൂപ്പർ 12 റൗണ്ടിൽ രണ്ടാം ജയം തേടി ശ്രീലങ്കയും ഓസ്ട്രേലിയയും ഇന്നിറങ്ങും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. ആദ്യ മത്സരത്തിൽ ഇരു ടീമുകളും വിജയിച്ചിരുന്നു. ശ്രീലങ്ക ബംഗ്ലാദേശിനെ തോല്പിച്ചപ്പോൾ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ കീഴടക്കി ആദ്യ ജയം കുറിച്ചു. (world cup srilanka australia)

ഓസ്ട്രേലിയൻ ബാറ്റിംഗ് നിര പഴയതു പോലെ മികച്ച പ്രകടനം നടത്തുന്നില്ലെന്നതാണ് അവരെ പിന്നോട്ടടിക്കുന്നത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോല്പിച്ചെങ്കിലും 119 റൺസ് മറികടക്കാൻ അവസാന ഓവർ വരെ കളിക്കേണ്ടി വന്നു എന്നത് ഓസ്ട്രേലിയക്ക് ആശങ്കയാണ്. വാർണർ, ഫിഞ്ച്, മിച്ചൽ മാർഷ് എന്നീ ആദ്യ മൂന്ന് സ്ഥാനങ്ങളിലെ താരങ്ങളൊന്നും ഫോമിലല്ല. സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ്‌വൽ എന്നിവരടങ്ങിയ മധ്യനിരയാണ് ഓസീസ് ബാറ്റിംഗിലെ കരുത്ത്. മാർക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ് എന്നിവരും ഭേദപ്പെട്ട ഫോമിലാണ്. ഓപ്പണർമാർ ഫോം കണ്ടെത്തിയാൽ ഓസ്ട്രേലിയ കുതിക്കും. ബൗളിംഗിൽ ആദം സാമ്പ, ജോഷ് ഹേസൽവുഡ് എന്നിവരും നന്നായി കളിക്കുന്നു. പരിശീലനത്തിനിടെ മിച്ചൽ സ്റ്റാർക്കിനു പരുക്കേറ്റത് അവർക്ക് കനത്ത തിരിച്ചടിയാണ്. സ്റ്റാർക്കിനു പകരം കെയിൻ റിച്ചാർഡ്സണോ ആഷ്ടൻ ആഗറോ കളിച്ചേക്കും.

Read Also : ടി-20 ലോകകപ്പ്: ശ്രീലങ്കക്കെതിരെ ബംഗ്ലാദേശിനു ബാറ്റിംഗ്

മികച്ച ഫോമിലാണ് ശ്രീലങ്ക. യോഗ്യതാ ഘട്ടത്തിൽ എല്ലാ മത്സരങ്ങളും വിജയിച്ച ലങ്ക സൂപ്പർ 12 ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെയും തോല്പിച്ചു. കുശാൽ പെരേര ഫോമിലല്ലെങ്കിലും ചരിത് അസലങ്ക ഫോമിലെത്തിയത് അവർക്ക് ആത്മവിശ്വാസം പകരും. പ്രതിഭാസമ്പന്നനായ അവിഷ് ഫെർണാണ്ടോ ഫോമിലേക്ക് മടങ്ങിയെത്തേണ്ടതും അവർക്ക് ആവശ്യമാണ്. ഭാനുക രാജപക്സെ, വനിന്ദു ഹസരങ്ക, ദാസുൻ ഷനക എന്നിവർ ഫോമിലാണ്. ലഹിരു കുമാര, ദുഷ്മന്ത ചമീര തുടങ്ങിയവരടങ്ങിയ ബൗളിംഗ് നിരയും ഫോമിലാണ്. പരുക്കിൽ നിന്ന് മുക്തനായി എത്തുന്ന മഹീഷ് തീക്ഷണ ശ്രീലങ്കൻ നിരയുടെ കരുത്ത് വർധിപ്പിക്കും. ബിനുര ഫെർണാണ്ടോയ്ക്ക് പകരം തീക്ഷണ കളിച്ചേക്കും.

ടി-20യിൽ മുൻ 16 തവണ ഏറ്റുമുട്ടിയ ഇരുവരും 8 മത്സരങ്ങൾ വീതം വിജയിച്ചിട്ടുണ്ട്. ടി-20 ലോകകപ്പുകളിൽ 3 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ രണ്ട് മത്സരത്തിൽ ഓസ്ട്രേലിയയും ഒന്നിൽ ശ്രീലങ്കയും വിജയിച്ചു.

Story Highlights : t20 world cup srilanka australia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here