പന്തീരാങ്കാവ് യുഎപിഎ കേസ് ; താഹ ഫസലിന് ജാമ്യം

പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതി താഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ ഐ എ ആവശ്യം സുപ്രിംകോടതി തള്ളി. അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സുപ്രിംകോടതിയുടെ നടപടി എൻ ഐ എയ്ക്ക് വലിയ തിരിച്ചടിയാണ്. ജാമ്യം നൽകിയാൽ പ്രതികൾ തെളിവ് നശിപ്പിക്കുമെന്നതടക്കമുള്ള വാദങ്ങൾ എൻ ഐ എ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചു. എന്നാൽ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. പ്രതികളുടെ പ്രായം ,വിദ്യാഭ്യാസ സാഹചര്യങ്ങൾ തുടങ്ങിയങ്ങിയവ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന ഘട്ടത്തിൽ ഹാജരാകണമെന്ന നിർദേശവും കോടതി നൽകിയിട്ടുണ്ട്. മുൻപ് എന്‍ഐഎ കോടതിയിൽ അലന്‍ ഷുഹൈബിന് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ താഹക്ക് ജാമ്യം നല്‍കിയിരുന്നില്ല.
Read Also : പന്തീരാങ്കാവ് യുഎപിഎ കേസ്; ജാമ്യാപേക്ഷയില്‍ സുപ്രിം കോടതി വിധി ഇന്ന്
Story Highlights : UAPA Case: Taha Fazal released on bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here