Advertisement

ടെന്നീസ് താരം ലിയാണ്ടര്‍ പേസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

October 29, 2021
2 minutes Read

ടെന്നീസ് താരം ലിയാണ്ടര്‍ പേസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നടി നഫീസ അലിക്കു പിന്നാലെയാണ് ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസും തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. പാർട്ടി അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ സാന്നിധ്യത്തിൽ ഗോവയിൽ വച്ചായിരുന്നു പേസിൻറെ പാർട്ടി പ്രവേശനം.

”ലിയാണ്ടർ പേസ് പാർട്ടിയിൽ ചേർന്നതിൽ സന്തോഷമുണ്ട്. ഞാൻ വളരെയധികം സന്തോഷത്തിലാണ്. അവൻ എൻറെ ഇളയ സഹോദരനാണ്. സ്പോർട്സ്,യുവജനക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കാലം തൊട്ടേ പേസിനെ അറിയാം. അന്ന് അദ്ദേഹം വളരെ ചെറുപ്പമായിരുന്നു” മമത പറഞ്ഞു.

Read Also : നൂറിൽ താഴെ മാത്രം ജനസംഖ്യ; വിശ്വസിക്കാൻ സാധിക്കാത്ത കൗതുകങ്ങൾ ഒളിപ്പിച്ച നാട്….

പശ്ചിമബംഗാളുകാരനായ പേസ് എട്ട് തവണ ഡബിൾസ് ഗ്രാൻഡ്സ്ലാമും 10 തവണ മിക്‌സഡ് ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടവും ചൂടിയിട്ടുണ്ട്. രാജീവ് ഗാന്ധി ഖേൽരത്‌ന, അർജ്ജുന, പത്മശ്രീ, പത്മഭൂഷൻ തുടങ്ങിയ പുരസ്‌കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

Story Highlights : Tennis champion Leander Paes joins TMC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top