ഒരു വാഗ്‌ദാനവുമില്ലാതെയാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയത്; കൂടുതൽ പേർ കോൺഗ്രസിലേക്ക് വരും; വി ഡി സതീശൻ

ഒരു വാഗ്‌ദാനവുമില്ലാതെയാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയത്, ഇനിയും കൂടുതൽ പേർ കോൺഗ്രസിലേക്ക് വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മടങ്ങിയെത്തുന്നത് ഭാരവാഹിയാകാനാണോ എന്ന സംശയം ഉണ്ടാകാതിരിക്കാനാണ് കോൺഗ്രസ് പുനഃസംഘടന കഴിയുന്നതു വരെ അദ്ദേഹം കാത്തിരുന്നത്.
Read Also : നൂറിൽ താഴെ മാത്രം ജനസംഖ്യ; വിശ്വസിക്കാൻ സാധിക്കാത്ത കൗതുകങ്ങൾ ഒളിപ്പിച്ച നാട്….
ഒരു ഭാരവാഹിത്വവും വഹിക്കാൻ താൽപ്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. രണ്ടു മൂന്നു പേർ കോൺഗ്രസ് വിട്ടുപോയപ്പോൾ സിപിഐഎം വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ കോൺഗ്രസിലെത്തുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണത്തിൽ ചെറിയാൻ ഫിലിപ്പിന് കൂടുതൽ വിവരം അറിയുമായിരിക്കും.ഒരു ഒരു വാഗ്‌ദാനവുമില്ലാതെയാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് വന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Story Highlights : vd satheeshan-about-cheriyan-philip-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here