Advertisement

ഫിയോക്ക് സംഘടനയിലെ പദവി ആന്റണി പെരുമ്പാവൂർ രാജിവയ്ക്കുന്നു

October 30, 2021
Google News 2 minutes Read
antony perumbavoor resigns from feuok

ഫിയോക്ക് സംഘടനയിലെ പദവി രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ച് ആന്റണി പെരുമ്പാവൂർ. ഫിയോക്കിന്റെ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്നാണ് ആന്റണി പെരുമ്പാവൂർ രാജിവയ്ക്കുക. മരക്കാർ റിലീസുമായി ബന്ധപ്പെട്ട തർക്കമാണ് രാജിക്ക് കരണം. രാജിക്കത്ത് സംഘടനയ്ക്ക് കൈമാറിയെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചു. ( antony perumbavoor resigns from feuok )

അതേസമം, മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ റിലീസ് ചെയ്‌തേക്കില്ലെന്നാണ് റിപ്പോർട്ട്. ആന്റണി പെരുമ്പാവൂർ മുന്നോട്ടുവച്ച മിനിമം ഗ്യാരന്റി തുക ഉൾപ്പടെയുള്ള ആവശ്യങ്ങൾ തീയറ്റർ ഉടമകൾ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് ചർച്ച പരാജയപ്പെട്ടത്. മലയാള സിനിമയിൽ മിനിമം ഗ്യാരന്റി തുകയില്ല മറിച്ച് അഡ്വാൻസ് നൽകാമെന്നായിരുന്നു തീയറ്റർ ഉടമകളുടെ നിലപാട്.

സിനിമ തീയറ്ററിൽ തന്നെ റിലീസ് ചെയ്യുന്നതിന് പരമാവധി വിട്ടുവീഴ്ചകൾ ചെയ്യാൻ എല്ലാ വിഭാഗവും തയാറാണെന്ന് ഫിയോക് പറഞ്ഞിരുന്നു. മരക്കാറിന്റെ തീയറ്റർ റിലീസ് സംബന്ധിച്ച് ഫിലിം ചേമ്പർ പ്രസിഡന്റ് ചർച്ചയ്ക്കിടെയാണ് ഇക്കാര്യം പറഞ്ഞത്.

കൂടുതൽ ദിവസങ്ങൾ ചിത്രം പ്രദർശിപ്പിക്കും. മരക്കാർ കേരളത്തിന്റെ സിനിമയാണെന്നും അതുകൊണ്ട് തന്നെ കൂടുതൽ തുക അഡ്വാൻസ് നൽകാൻ തയാറാണെന്നും ഫിയോക് പറഞ്ഞു. 10 കോടി വരെ നൽകാം എന്നാണ് ഫിയോക്കിന്റെ നിലപാട്. എന്നാൽ ഒടിടി പ്ലാറ്റ് ഫോമിൽ നിന്നും മികച്ച ഓഫർ വന്നിട്ടുണ്ടെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചു. മരക്കാർ തീയറ്ററിൽ റിലീസ് ചെയ്യണമെങ്കിൽ മിനിമം ഗ്യാരാന്റി തുക നൽകണമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. പക്ഷേ അത്രയും തുക നൽകാൻ സാധിക്കില്ലെന്നും എന്നാൽ സിനിമ തീയറ്റർ റിലീസ് ചെയ്യതാൽ ഒടിടിയെക്കാൾ കൂടുതൽ തുക ലഭിക്കുമെന്നും തീയറ്റർ ഉടമകൾ അഭിപ്രായപ്പെട്ടു. എന്നാൽ ഈ അനുനയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടു.

Read Also : മരക്കാർ തീയറ്ററിൽ റിലീസ് ചെയ്യില്ല

മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഓടിടി റിലീസിനൊരുങ്ങുന്നുവെന്ന റിപ്പോർട്ട് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. റിലീസുമായി ബന്ധപ്പെട്ട് ആമസോൺ പ്രൈമുമായി അണിയറ പ്രവർത്തകർ ചർച്ചനടത്തി വരികയാണ്. ഇനിയും കാത്തിരിക്കാൻ സാധിക്കില്ലെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് പറഞ്ഞു. മരയ്ക്കാറിന് മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലെ സർക്കാർ നിർദ്ദേശം അനുസരിച്ച് 50 ശതമാനം ആളുകളെ മാത്രമാണ് തീയറ്ററുകളിൽ പ്രവേശിപ്പിക്കാൻ കഴിയുന്നത്. ഈ സാഹചര്യത്തിൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ലന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

Story Highlights : antony perumbavoor resigns from feuok

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here