Advertisement

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരുക്കില്ല

October 30, 2021
Google News 0 minutes Read

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍വെച്ചാണ് അപകടം. വാഹനത്തിന്‍റെ മുന്‍ഭാഗം തകര്‍ന്നു. ആർക്കും പരുക്കില്ല.

ഇടുക്കിയിലേക്ക് പോകുന്ന വഴി കാർ മതിലിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. സ്വകാര്യ ബസിൽ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോൾ സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു.

രാവിലെ ഏഴരയോടെ ബൈപാസിൽ ചിലങ്ക ജംക്ഷന് സമീപമായിരുന്നു അപകടം. മന്ത്രിയുടെ വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here