Advertisement

ഇന്ധനവില വർധന; നേട്ടമുണ്ടാക്കുന്നുത് വ്യവസായികൾ മാത്രം; രാഹുൽ ഗാന്ധി

October 30, 2021
Google News 0 minutes Read

രാജ്യത്തെ ഇന്ധനവില വർധനയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ലോകത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ത്യ നികുതിയായി ചുമത്തുന്നത്. രാജ്യാന്തര വിപണിയിൽ വില കുറയുമ്പോൾ പോലും പൊതുജനത്തിന് കൂടുതൽ പണം നൽകേണ്ട അവസ്ഥയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

ഇന്ധന വില വർധിപ്പിക്കുന്നത് കൊണ്ട് ചില വ്യവസായികൾക്ക് മാത്രമാണ് പ്രയോജനം. ഇവർ പ്രധാനമന്ത്രിയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണെന്നും രാഹുൽ വിമർശിച്ചു. ഇന്ധനത്തിന്മേലുള്ള നികുതി കുറയ്ക്കണമെന്ന് പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടു. എന്നിട്ടും നരേന്ദ്ര മോദി സർക്കാർ അതിന് തയ്യാറല്ലെന്നും അദ്ദേഹം ആരോപിച്ചു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗോവയിൽ ഒരു ദിവസത്തെ സന്ദർശനത്തിനായി എത്തിയതാണ് രാഹുൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here