Advertisement

റേഷൻ കാർഡുകൾ ഇനി എ.ടി.എമ്മിന്റെ രൂപത്തിലെത്തും; അക്ഷയ കേന്ദ്രം വഴി പുതിയ കാർഡ് ലഭിക്കും

October 30, 2021
Google News 1 minute Read

സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഇനി എ.ടി.എമ്മിന്റെ രൂപത്തിലെത്തും. 65 രൂപയടച്ചാൽ അക്ഷയ കേന്ദ്രം വഴി പുതിയ കാർഡ് ലഭിക്കും. സർക്കാരിലേക്ക് ഫീസ് അടയ്‌ക്കേണ്ടതില്ലെന്നും ഉത്തവിൽ പറയുന്നു.

നിലവിൽ പുസ്‌തക രൂപത്തിലുള്ള റേഷൻ കാർഡ് എ ടി.എമ്മിന്റെ രൂപത്തിലേക്ക് മാറുന്നു. എ.ടി.എം കാർഡിന്റെ വലിപ്പത്തിലുള്ള റേഷൻ കാർഡുകൾ നൽകാൻ പൊതുവിതരണ ഡയറക്ടർ സർക്കാരിലേക്ക് ശുപാർശ നൽകിയിരുന്നു. ഈ ശുപാർശ അംഗീകരിച്ചുകൊണ്ടാണ് സർക്കാർ തീരുമാനമായത്. ഇത്തരം കാർഡ് ആവശ്യപ്പെടുന്നവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി അല്ലെങ്കിൽ സിറ്റിസൺ കേന്ദ്രങ്ങൾ വഴി കാർഡ് ലഭിക്കും.

Read Also : നൂറിൽ താഴെ മാത്രം ജനസംഖ്യ; വിശ്വസിക്കാൻ സാധിക്കാത്ത കൗതുകങ്ങൾ ഒളിപ്പിച്ച നാട്….

പഴയ റേഷൻ കാർഡിനും നിയമ സാധ്യത നിലവിലുണ്ട്. അക്ഷയ കേന്ദ്രത്തിൽ 65 രൂപയടച്ചാൽ എ.ടി.എം രൂപത്തിലുള്ള കാർഡുകൾ പൊതുജനങ്ങൾക്ക് ലഭ്യമാകും. സർക്കാരിലേക്ക് ഫീസ് അടയ്‌ക്കേണ്ടതില്ലെന്നും ഉത്തവിൽ പറയുന്നു.

Story Highlights : Ration Card-Changed into-ATM-form-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here