Advertisement

ഇടുക്കിയില്‍ ജലനിരപ്പുയര്‍ന്നു; മുല്ലപ്പെരിയാറില്‍ ജലനിരപ്പില്‍ വീണ്ടും കുറവ്

October 31, 2021
Google News 1 minute Read
mullaperiyaar

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ തോതില്‍ വര്‍ധനവ്. ജലനിരപ്പ് 2398.30 അടിയിലെത്തി. അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138.80 അടിയായി. ഇന്നലെ 138.95 അടിയായിരുന്നു.

മന്ത്രിമാരായ റോഷി അഗസ്റ്റിനും പി പ്രസാദും മുല്ലപ്പെരിയാറിലെത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താനും ഏകോപിപ്പിക്കാനും മന്ത്രിമാര്‍ തേക്കടിയില്‍ ക്യാംപ് ചെയ്തിരുന്നു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കാന്‍ ഇന്നലെ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നിരുന്നു. 2974 ഘനയടി വെള്ളമാണ് ഇതോടെ ആകെ പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് ക്രമീകരിക്കാന്‍ തമിഴ്‌നാട് കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ സാധ്യതയുണ്ട്.

Read Also : മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 137.5 അടിയിലെത്തി

Story Highlights : mullaperiyaar, idukki dam,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here