തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; രണ്ട് ബൈക്ക് യാത്രികർക്ക് വെട്ടേറ്റു

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. രണ്ട് ബൈക്ക് യാത്രികർക്ക് വെട്ടേറ്റു. ശ്രീകണ്ഠേശ്വരം സ്വദേശി പ്രദീപിനും വലിയശാല സ്വദേശി സന്തോഷിനുമാണ് വെട്ടേറ്റത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കരണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും പിന്തുടർന്ന് വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു.
രാത്രി ഒൻപതരയോട് കൂടി നഗരമധ്യത്തിലുള്ള ഫോർട്ട് സർക്കാർ ആശുപത്രിക്ക് മുന്നിലായിരുന്നു ആസൂത്രിത കൊലപാതക ശ്രമം നടന്നത്. റോഡിന്റെ വശത്തായി നിൽക്കുകയായിരുന്ന ബൈക്ക് യാത്രികരെയാണ് കാറിലെത്തിയ ഒരു സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ച് വെട്ടി പരുക്കേൽപ്പിച്ചത്. കാറിന് പിന്നാലെ ബൈക്കിൽ എത്തിയ ഒരു സംഘവും ഉണ്ടായിരുന്നു.
Read Also : കെ സുധാകരൻ നുണ പറഞ്ഞു, പ്രവർത്തകരുടെ ഗുണ്ടായിസത്തിന് പ്രോത്സാഹനം നൽകി; ജോജുവിന് പിന്തുണയുമായി എ എ റഹീം
ഇരുകൂട്ടരും ചേർന്ന് കൊണ്ടാണ് യുവാക്കളെ വേട്ടനായി ഓടിച്ചത്. തുടർന്ന് ശ്രീകണ്ഠേശ്വരം സ്വദേശി പ്രദീപും വലിയശാല സ്വദേശി സന്തോഷും സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ചു. ഇവരെ പിന്തുടർന്നാണ് ഇരുവരെയും വെട്ടിയത്.
ഇതിൽ ശ്രീകണ്ഠേശ്വരം സ്വദേശി പ്രദീപുമായി പ്രതികളെന്ന് സംശയിക്കുന്നവരുമായി ബന്ധം ഉണ്ടായിരുന്നു. മുൻവൈരാഗ്യമാണ് തർക്കത്തിന് കാരണമെന്ന് പൊലീസ് നിഗമനം. പ്രതികൾക്കായുള്ള പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.
Story Highlights : crime-report-in-trivandrum-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here