Advertisement

ജോജു ജോർജിന്റെ പ്രതിഷേധം മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചു; കെ സുധാകരൻ

November 1, 2021
1 minute Read

ജോജു ജോർജിന്റെ പ്രതിഷേധം മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ജോജു ജോർജ് കാണിച്ചുകൂട്ടിയ അക്രമങ്ങൾ ഖേദകരം. മഹിളാ കോൺഗ്രസ് പ്രവർത്തകരോട് തട്ടിക്കയറി. ജോജു ജോർജിനെതിരെ നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും കെ സുധാകരൻ പറഞ്ഞു. സമരം പെട്ടന്ന് തീരുമാനിച്ചതല്ല. പൊലീസ് ഇക്കര്യത്തിൽ വേണ്ട വിധത്തിൽ ഇടപെടാൻ തയാറായില്ല. ഇന്ധനവില വർധവിനെതിരായ സമരത്തോട് സാധാരണക്കാരെല്ലാം സഹകരിച്ചു. ജോജുവിനെതിരെ നടപടിയെടുത്തില്ലെങ്കിൽ കടുത്ത സമരത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുണ്ട് മടക്കി കുത്തി ഒരു ഗുണ്ടയെ പോലെയാണ് ജോജു പെരുമാറിയത്. വാഹനം തകർത്തത് ജനരോക്ഷത്തിന്റെ ഭാഗമാണെന്നും സാഹചര്യമുണ്ടാക്കിയത് ജോജു ജോർജ് തന്നെയാണെന്ന് പറഞ്ഞ അദ്ദേഹം ജോജുവിനെതിരെ വനിതാ പ്രവർത്തകർ ഉൾപ്പെടെ പരാതി നൽകുമെന്നും അറിയിച്ചു.

ഇടപ്പള്ളി വൈറ്റില ദേശീയപാതയിലായിരുന്നു എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം. പ്രതിഷേധക്കാർ ദേശീയ പാത ഉപരോധിച്ചതോടെ വലിയ ഗതാഗതക്കുരുക്ക് രൂപ്പപെട്ടു. പ്രതിഷേധത്തിനെതിരെ നടൻ ജോജു ജോർജും രംഗത്തെത്തി. ഇതേ തുടർന്ന് ജോജുവിന്റെ കാർ കോൺഗ്രസ് പ്രവർത്തകർ അടിച്ചുതകർത്തു.

ഗതാഗതം തടസപ്പെട്ടതോടെ കാറിൽ യാത്രചെയ്യുകയായിരുന്ന നടൻ ജോജു ജോർജ് പുറത്തേക്കിറങ്ങുകയായിരുന്നു. ഗതാഗതം തടസപ്പെടുത്തിയതിൽ കോൺഗ്രസ് പ്രവർത്തകരുമായി ജോജു വാക്കേറ്റമുണ്ടായി. കോൺഗ്രസിനെ നാണം കെടുത്താനുള്ള സമരമുറയാണിതെന്ന് ജോജു ജോർജു കുറ്റപ്പെടുത്തി. ഷോ കാണിക്കാൻ വേണ്ടി ഇറങ്ങിയതല്ലെന്നും സാധാരണക്കാരായ നിരവധിയാളുകൾ റോഡിൽ കുടുങ്ങിക്കിടക്കുകയാണെന്നും ജോജു ജോർജ് പറഞ്ഞു. വഴിതടഞ്ഞുള്ള സമരത്തിനെതിരെ ജോജുവിനൊപ്പം നാട്ടുകാരും ചേർന്നു.

Read Also : ‘മദ്യപിച്ചിരുന്നില്ല, സ്ത്രീകളോട് മോശമായി പെരുമാറിയില്ല’; യൂത്ത് കോൺഗ്രസ് ആരോപണങ്ങൾ നിഷേധിച്ച് ജോജു ജോർജ്

ഉപരോധസമരം അവസാനിച്ച് വാഹനങ്ങൾ നീങ്ങിത്തുടങ്ങിയതോടെ ജോജുവിന്റെ വാഹനത്തിന്റെ പുറകിലെ ഗ്ലാസ് പ്രതിഷേധത്തിൽ പങ്കെടുത്തയാൾ അടിച്ചുതകർത്തു. ജോജു ജോർജ് മാപ്പ് പറയാതെ വിടില്ലെന്നായിരുന്നു സമരക്കാരുടെ ആവശ്യം. എന്നാൽ, കൂടുതൽ പൊലീസ് ഇടപെട്ട് ജോജുവിനെ സുരക്ഷിതമായി മരട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

Story Highlights : K Sudhakaran on joju george-congress protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top