ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (1-11-2021)
ജോജുവിന്റെ വാഹനം തകര്‍ത്തവര്‍ക്കെതിരെ കേസെടുത്തു; നടന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തല്ലിത്തകര്‍ത്തവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. വാഹനം തകര്‍ത്തവര്‍ക്കെതിരെയും സംഘര്‍ഷമുണ്ടാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസെടുത്തത്. കോണ്‍ഗ്രസ് നടത്തിയ വഴി തടയല്‍ സമരത്തില്‍ ജോജുവിന്റെ ഇടപെടലില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.
വൈദ്യ പരിശോധന കഴിഞ്ഞു; ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ്
ഇന്ധന വിലവർധനവിനെതിരായ യൂത്ത് കോൺഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ്. അല്പ സജയം മുൻപ് നടത്തിയ വൈദ്യ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
ജോജു ജോർജിന്റെ പ്രതിഷേധം മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചു; കെ സുധാകരൻ
ജോജു ജോർജിന്റെ പ്രതിഷേധം മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ജോജു ജോർജ് കാണിച്ചുകൂട്ടിയ അക്രമങ്ങൾ ഖേദകരം. മഹിളാ കോൺഗ്രസ് പ്രവർത്തകരോട് തട്ടിക്കയറി. ജോജു ജോർജിനെതിരെ നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും കെ സുധാകരൻ പറഞ്ഞു.
ജോജു ജോർജിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് ഡിസിപി ഐശ്വര്യ ഡോങ്ക്റെ
ഇന്ധനവില വർധനവിനെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് ഡിസിപി ഐശ്വര്യ ഡോങ്ക്റെ. ജോജു മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയായിരുന്നു എന്ന എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിൻ്റെ ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസിൻ്റെ നീക്കം.
മുല്ലപ്പെരിയാർ വിഷയം നിയമസഭയിൽ; സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷം
മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ ഡാം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന താത്‌പര്യം സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം നിയമസഭയിൽ. സുപ്രിം കോടതിയിലെ ഇടപെടൽ കാര്യക്ഷമമായില്ലെന്നും പ്രതിപക്ഷം വിമർശനം ഉന്നയിച്ചു. രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.
ആഘോഷമായി പ്രവേശനോത്സവം; സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു
ഒന്നര വർഷത്തെ ഇടവേളകൾക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു. പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ യു പി സ്‌കൂളിൽ നടന്നു. കേരള പൊതു വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന ദിനമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു.
വാണിജ്യ സിലിണ്ടറിന് വൻ വില വർധന; 266 രൂപ കൂട്ടി
വാണിജ്യ സിലിണ്ടറിന് വൻ വില വർധന. സിലിണ്ടറിന് 266 രൂപ കൂട്ടി. ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറുകൾക്ക് 1734 രൂപയിൽ നിന്നും 2000 രൂപ കടന്നു. എന്നാൽ ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിദ്യാർത്ഥികളെ സ്വീകരിക്കാനായി വൻ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
കണ്ണൂരിൽ വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ച സംഭവം മന്ത്രവാദ ചികിത്സയെ തുടർന്നെന്ന് പരാതി
കണ്ണൂരിൽ വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ച സംഭവം മന്ത്രവാദ ചികിത്സയെ തുടർന്നെന്ന് പരാതി. കണ്ണൂർ സിറ്റിയിലെ എംഎ ഫാത്തിമയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പൊലീസ് അറിയിച്ചു. പിതൃസഹോദരൻ്റെ പരാതിയിൽ സിറ്റി പൊലീസ് കേസെടുത്തു.
Story Highlights : Todays Headlines (1-11-2021)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here