Advertisement

‘ജോജു ജോർജ് മദ്യത്തിനപ്പുറം എന്തെങ്കിലും ഉപയോഗിച്ചെങ്കിൽ അന്വേഷിച്ച് കണ്ടെത്തട്ടെ’; ആരോപണവുമായി മുഹമ്മദ് ഷിയാസ്

November 2, 2021
Google News 2 minutes Read

കൊച്ചിയിലെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട സംഭവത്തിൽ ആരോപണവുമായി എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ലഹരിക്ക് അടിമപ്പെട്ടാണ് ജോജു ജോർജ് വന്നതെന്ന് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ജോജു ജോർജ് മദ്യത്തിനപ്പുറം എന്തെങ്കിലും ഉപയോഗിച്ചെങ്കിൽ അന്വേഷിച്ച് കണ്ടെത്തട്ടെ. സംഭവത്തിൽ പൊലീസ് ഏകപഷീയമായാണ് പെരുമാറിയതെന്നും സ്ത്രീകൾ നൽകിയ പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും കുറ്റപ്പെടുത്തി.

നാട്ടിലെല്ലാവർക്കും ഒരേ നീതിയാണ്. നടനും കോൺഗ്രസുകാരനും വെവ്വേറെ നീതി എന്നില്ല. കോൺഗ്രസ് സമരം ചെയ്തത് ജനങ്ങൾക്ക് വേണ്ടിയാണ്. അതേസമയം വാഹനം അടിച്ച് തകർത്തത് പോലുള്ള സംഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.

ഇതിനിടെ കൊച്ചിയിലെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെ 15 പേർക്കെതിരെ കേസെടുത്തു. ഇന്ധന വില വർധനവിനെതിരെ വൈറ്റില-ഇടപ്പള്ളി ദേശീയപാത ഉപരാധിച്ചതാണ് കേസ്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാംപ്രതി.

Read Also : കൊച്ചി റോഡ് ഉപരോധം; ഡിസിസി പ്രസിഡന്റ് ഉൾപ്പെടെ 15കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

സംഘർഷസ്ഥലത്തുണ്ടായിരുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും പട്ടിക തയാറാക്കി അറസ്റ്റിനൊരുങ്ങുകയാണ് പൊലീസ്. ഇതിനായി ഒരു സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുളള സംഘം തിരച്ചിൽ തുടങ്ങിക്കഴിഞ്ഞു. സംഘർഷ ദൃശ്യങ്ങൾ ജോജുവിനെ കാണിച്ച് വീണ്ടും മൊഴി രേഖപ്പെടുത്തും. ഹൈവേ ഉപരോധിച്ചതിനും ജോജുവിന്റെ വാഹനം തകർത്തതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരിക്കും അറസ്റ്റ് . അതേസമയം ജോജുവിനെതിരെ തെളിവില്ലെന്ന് കമ്മിഷണർ വ്യക്തമാക്കിയതോടെ കടുത്ത പ്രതിഷേധത്തിലാണ് കോൺഗ്രസ് നേതൃത്വം.

Story Highlights : congress protest -joju george reaction-muhammed shiyas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here