‘എന്താടാ സജി’; 5 വർഷങ്ങൾക്ക് ശേഷം ചാക്കോച്ചനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു

കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം ‘എന്താടാ സജി’യുടെ(Enthaada saji) മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ, ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം ഗോഡ്‍ഫി ബാബു ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബനും ജയസൂര്യയും തമ്മിലുള്ള സംസാരത്തിലൂടെയാണ് ടൈറ്റില്‍ പോസ്റ്റര്‍. റോബി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയി ആണ്.
Read Also : കത്രീന കൈഫും വിക്കി കൗശലും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്
സ്വപ്‍നക്കൂട് എന്ന സിനിമയിലാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ചത്. ഗുലുമാലായിരുന്നു ഇരുവരും ഒന്നിച്ച മറ്റൊരു സിനിമ. 101 വെഡ്ഡിംഗ്, അമര്‍ അക്ബര്‍ അന്തോണി, സ്‍കൂള്‍ ബസ്, ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയ സിനിമകളിലൂടെ ജയസൂര്യയും കുഞ്ചാക്കോ ബോബനും ചിരിപ്പിച്ചും ചിന്തിപ്പിച്ചും സിനിമകള്‍ ഹിറ്റാക്കി.
Story Highlights : ‘Enthaada Saji’: Kunchacko Boban and Jayasurya reunite after 5 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here