Advertisement

രാജ്യത്ത് 24 മണിക്കൂറിനിടെ 10,423 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

November 2, 2021
Google News 5 minutes Read
india reports 10423 covid cases

രാജ്യത്ത് 24 മണിക്കൂറിനിടെ 10,423 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 443 പേർ മരിച്ചു. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കേസാണിത്. ( india reports 10423 covid cases )

15,021 രോഗമുക്തി നേടി. നിലവിൽ ഒന്നര ലക്ഷത്തോളം പേരാണ് ചികിത്സയിൽ കഴിയുന്നത്. 98.21 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ആകെ കൊവിഡ് കേസുകൾ 3,42,96,237 ആണ്. ആകെ മരണം 4,58,880 ആണ്.

കേരളത്തിൽ ഇന്നലെ 5297 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ തന്നെയാണ് നിൽക്കുന്നത്. 10.27 ശതമാനമാണ് ടിപിആർ. ഇന്നലെ രോഗം സ്ഥിരീകരിച്ചവരേക്കാൾ രോഗമുക്തരുടെ എണ്ണമാണ് കൂടുതൽ. 7325 പേരാണ് രോഗമുക്തി നേടിതയത്.

Read Also : ഇന്ന് 5297 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ 10.27

എല്ലാവരും വാക്‌സിൻ സ്വീകരിക്കുന്നു എന്ന് ഉറപ്പാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വീടുകൾ തോറുമുള്ള പ്രചാരണത്തിന് ഇന്ന് തുടക്കം കുറിക്കും. ഡിസംബർ ഒന്നിന് മുൻപ് പ്രായപൂർത്തിയായ എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ ഉറപ്പാക്കാനാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയ നിർദേശം.

Story Highlights : india reports 10423 covid cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here