ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; ബംഗാളില്‍ തൃണമൂല്‍; രാജസ്ഥാനിലും ഹിമാചലിലും കോണ്‍ഗ്രസിന് വിജയം

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിലെ ധരിയാവാദില്‍ കോണ്‍ഗ്രസിന് വിജയം. 69,703 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നാഗ്‌രാജ് മീണ വിജയിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ തവര്‍ചന്ദ് 51,048 വോട്ടുകള്‍ നേടി. ബിജെപിയുടെ ശക്തികേന്ദ്രമായിരുന്ന ധരിയാവാദില്‍ ബിജെപി സ്ഥാനാര്‍ത്ഥി കേദ്‌സിങ് മീണയ്ക്ക് 46,415 വോട്ടുകളാണ് ലഭിച്ചത്.
ഹിമാചല്‍പ്രദേശില്‍ ഭരണകക്ഷിയായ ബിജെപിക്ക് നേട്ടമുണ്ടായില്ല. മൂന്ന് നിയമസഭാ സീറ്റിലും ഒരു ലോക്‌സഭാ സീറ്റിലും കോണ്‍ഗ്രസ് മുന്നിലെത്തി. മാണ്ടിയില്‍ കോണ്‍ഗ്രസും ദാദ്ര നഗര്‍ഹവേലിയില്‍ ശിവസേനയും വിജയിച്ചു.
പശ്ചിമബംഗാളില്‍ ബിജെപിയുടെ സിറ്റിങ് സീറ്റുള്‍പ്പടെ നാല് നിയമസഭാ സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി. മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വേണ്ടി ഭവാനിപ്പൂരില്‍ എംഎല്‍എ സ്ഥാനം രാജിവച്ച ശോഭന്‍ദേബ് ചതോപാധ്യയ ഖര്‍ദ മണ്ഡലത്തില്‍ നിന്ന് 94,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
മധ്യപ്രദേശിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി വിജയം കണ്ടു. മധ്യപ്രദേശിലെ ഖാണ്ഡവയില്‍ ബിജെപി വിജയിച്ചപ്പോള്‍ മാണ്ടിയില്‍ കനത്ത തോല്‍വിയേറ്റുവാങ്ങി. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്നു മാണ്ടി.
Story Highlights : loksabha byelections, tmc, congress