Advertisement

കോഴ ആരോപണം; അനിൽ ദേശ്‌മുഖിനെതിരെ തെളിവില്ല; നിലപാട് മാറ്റി പരംബീർ സിംഗ്

November 3, 2021
Google News 1 minute Read

കോഴ ആരോപണത്തിൽ നിലപാട് മാറ്റി മുൻ പൊലീസ് കമ്മിഷണർ പരംബീർ സിംഗ്. മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെതിരെ തന്റെ പക്കൽ തെളിവില്ലെന്ന് പരംബീർ സിംഗ് പറഞ്ഞു. അന്വേഷണ കമ്മിഷന് സമർപ്പിച്ച സത്യവാങ് മൂലത്തിലാണ് പരംബീർ സിംഗ് ഇക്കാര്യം അറിയിച്ചത്. 100 കോടി രൂപ പിരിക്കാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു അനിൽ ദേശ്‌മുഖിനെതിരെ പരംബീർ സിംഗ് ഉയന്നയിച്ച ആരോപണം.

സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടർന്ന് ഈ വർഷം ആദ്യം ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങൾ തെറ്റായതും കെട്ടിച്ചമച്ചതുമാണെന്നാണ് അനിൽ ദേശ്മുഖ് വാദിക്കുന്നത്.

കേസിൽ ദേശ്മുഖിന്റെ രാജി ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം വലിയ പ്രതിഷേധമുയർത്തിയിരുന്നു. പരംബീർ സിംഗിനെതിരെ ദേശ്മുഖ് മാനനഷ്ടകേസും നൽകിയിരുന്നു. തുടർന്നാണ് കേസിൽ ഇപ്പോൾ ഉന്നയിച്ച ആരോപണങ്ങളിൽ നിലപാട് മാറ്റി പരംബീർ സിംഗ് രംഗത്തെത്തിയത്.

Story Highlights : param bir singh – anil deshmukh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here