01
Dec 2021
Wednesday
Covid Updates

    ‘ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ ഒഴികഴിവുകൾ പറയരുത്’; ബുംറയ്ക്കെതിരെ ഗവാസ്കർ

    sunil gavaskar jasprit bumrah

    ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ വിമർശിച്ച് മുൻ ദേശീയ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കർ. നീണ്ട കാലം ബയോ ബബിളിൽ കഴിയേണ്ടിവന്നത് ബുദ്ധിമുട്ടുണ്ടാക്കിയെന്ന ബുംറയുടെ പ്രസ്താവനക്കെതിരെയാണ് ഗവാസ്കർ രംഗത്തെത്തിയത്. ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ ഒഴികഴിവുകൾ പറയരുതെന്ന് ഗവാസ്കർ പറഞ്ഞു. (sunil gavaskar jasprit bumrah)

    “രാജ്യത്തിന് വേണ്ടി കളിക്കുക എന്നത് വലിയ ബഹുമതിയും ഉത്തരവാദിത്വവുമാണ്. ലക്ഷക്കണക്കിനാളുകൾ ഇന്ത്യൻ ടീമിൽ കളിക്കാൻ കാത്തിരിക്കുന്നു. ബബിളിൽ കഴിയുന്നതിന്റെ ക്ഷീണമുണ്ടെന്ന് പറയരുത്. ഒരു ഒഴികഴിവും പറയാൻ പാടില്ല. നിങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് നൽകേണ്ടത്. അത്രയും ലളിതമായ വിഷയമാണിത്. കളിയിൽ തോൽവിയും ജയവുമുണ്ടാവും. നമ്മുടെ ടീം എപ്പോഴും ജയിക്കുമെന്ന് ഒരു ആരാധകനും വിചാരിക്കില്ല. എന്നാൽ ലോകകപ്പ് പോലെ ടൂർണമെന്റിൽ അവർക്ക് കാലിടറുകയാണ്. അവിടെ ഈ ഒഴികഴിവുകളൊന്നും പറയാതെ എന്താണോ അവർ ചെയ്യേണ്ടത് അത് ചെയ്യുകയാണ് വേണ്ടത്”- ഗവാസ്‌കർ പറഞ്ഞു.

    Read Also : ആറു മാസമായി ബയോ ബബിളിൽ; മാനസികമായി തളർന്നു: ജസ്പ്രീത് ബുംറ

    ന്യൂസീലൻഡിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടതിനു പിന്നാലെയാണ് ബുംറ ബയോ ബബിളിൽ കഴിയുന്നത് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് വെളിപ്പെടുത്തിയത്. “സാഹചര്യം വളരെ കഠിനമാണ്. കൊവിഡ് ആയതിനാൽ ഞങ്ങൾ ബയോ ബബിളിലാണ് കഴിയുത്. അതുമായി പൊരുത്തപ്പെടാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. പക്ഷേ, ചിലപ്പോഴൊക്കെ മാനസിക സമ്മർദ്ദം ഉണ്ടാവും. ആറ് മാസം നീണ്ട യാത്രയിൽ ചിലപ്പോൾ ഞങ്ങൾക്ക് കുടുംബത്തെ മിസ് ചെയ്യും. അത് മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. പക്ഷെ കളിക്കളത്തിൽ ഇക്കാര്യങ്ങളൊന്നും ചിന്തിക്കാറില്ല. ബയോ ബബിളിൽ കഴിയുന്നതും കുടുംബത്തിൽ നിന്ന് നീണ്ട നാൾ മാറിനിൽക്കുന്നതും താരങ്ങളെ മാനസികമായി തളർത്തും.”- ബുംറ പറഞ്ഞു.

    അതേസമയം, ടി-20 ലോകകപ്പിൽ നിലനിൽപ്പിന്റെ പോരാട്ടത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങും. അഫ്ഗാനിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ. രാത്രി 7.30 മുതൽ അബുദാബിയിലെ ഷെയ്ഖ് സെയ്ദ് സ്റ്റേഡിയത്തിലാണ് മത്സരം.

    അഫ്ഗാനിസ്താൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സ്‌കോട്ട്ലൻഡിനെ 130 റൺസിനും നമീബിയയെ 62 റൺസിനും അഫ്ഗാൻ തോൽപ്പിച്ചു. പാകിസ്താനോട് തോറ്റെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചു. റൺറേറ്റിൽ ഏറെമുന്നിലുള്ള അഫ്ഗാൻ ഇന്ത്യയെയും തോൽപ്പിച്ചാൽ സെമിയിലേക്ക് ഒരു പടികൂടി അടുക്കും.

    Story Highlights : sunil gavaskar against jasprit bumrah

    ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top