Advertisement

ആറു മാസമായി ബയോ ബബിളിൽ; മാനസികമായി തളർന്നു: ജസ്പ്രീത് ബുംറ

November 1, 2021
Google News 2 minutes Read
jasprit bumrah bio bubble

ആറു മാസമായി ബയോ ബബിളിൽ ആയതിനാൽ മാനസികമായി തളർന്നു എന്ന് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ബയോ ബബിളിൽ കഴിയുന്നതും വീട്ടുകാരിൽ നിന്ന് ഏറെ നാളായി വിട്ടുനിൽക്കുന്നതും താരങ്ങളുടെ പ്രകടത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും ബുംറ പറഞ്ഞു. ടി-20 ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ മത്സരത്തിനു ശേഷമാണ് ബുംറയുടെ പ്രതികരണം. കഴിഞ്ഞ ജൂണിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാനെത്തിയതു മുതൽ പല ഇന്ത്യൻ താരങ്ങളും ബയോ ബബിളിലാണ്. (jasprit bumrah bio bubble)

“സാഹചര്യം വളരെ കഠിനമാണ്. കൊവിഡ് ആയതിനാൽ ഞങ്ങൾ ബയോ ബബിളിലാണ് കഴിയുത്. അതുമായി പൊരുത്തപ്പെടാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. പക്ഷേ, ചിലപ്പോഴൊക്കെ മാനസിക സമ്മർദ്ദം ഉണ്ടാവും. ആറ് മാസം നീണ്ട യാത്രയിൽ ചിലപ്പോൾ ഞങ്ങൾക്ക് കുടുംബത്തെ മിസ് ചെയ്യും. അത് മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. പക്ഷെ കളിക്കളത്തിൽ ഇക്കാര്യങ്ങളൊന്നും ചിന്തിക്കാറില്ല. ബയോ ബബിളിൽ കഴിയുന്നതും കുടുംബത്തിൽ നിന്ന് നീണ്ട നാൾ മാറിനിൽക്കുന്നതും താരങ്ങളെ മാനസികമായി തളർത്തും.”- ബുംറ പറഞ്ഞു.

Read Also : ടി-ട്വന്റി ലോകകപ്പ് ; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ദയനീയ തോൽവി

ഇന്നലെ 8 വിക്കറ്റിനാണ് ന്യൂസിലൻഡിനോട് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യ മുന്നോട്ട് വെച്ച 111 റൺസ് വിജയലക്ഷ്യം ന്യൂസീലൻഡ് 33 പന്ത് ശേഷിക്കെ മറികടന്നു. 49 റൺസെടുത്ത ഡാരിൽ മിച്ചലാണ് കിവീസിൻ്റെ ടോപ്പ് സ്കോററായത്. കിവീസിൻ്റെ രണ്ട് വിക്കറ്റുകളും ജസ്പ്രീത് ബുംറയാണ് വീഴ്ത്തിയത്.

മറുപടി ബാറ്റിംഗിൽ മാർട്ടിൻ ഗുപ്റ്റിലിനെ(20) നാലാം ഓവറിൽ ബുമ്ര, ശർദ്ദുൽ താക്കൂറിൻറെ കൈകളിലെത്തിച്ചിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ ഡാരിൽ മിച്ചൽ-കെയ്‌ൻ വില്യംസൺ സഖ്യം ന്യൂസിലൻഡിനെ 96ലെത്തിച്ചു. പിന്നാലെ മിച്ചലിനെ(49) ബുമ്ര പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. തുടർന്ന് വില്യംസണും(33), കോൺവേയും(2) ചേർന്ന് ടീമിനെ ലക്ഷ്യത്തിലെത്തിച്ചു.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റിന് 110 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 19 പന്തിൽ 26 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറർ. ന്യൂസിലൻഡിനായി ബോൾട്ട് മൂന്നും സോധി രണ്ടും മിൽനെയും സൗത്തിയും ഓരോ വിക്കറ്റും നേടി.

Story Highlights : jasprit bumrah about bio bubble

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here