Advertisement

ടി20 ലോകകപ്പ്; ഓസ്‌ട്രേലിയക്ക് ടോസ്; ബംഗ്ലാദേശ് ബാറ്റ് ചെയുന്നു

November 4, 2021
Google News 0 minutes Read

ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയുന്നു. ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. ഒരു മാറ്റവുമായിട്ടാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. അഷ്ടണ്‍ അഗറിന് പകരം മിച്ചല്‍ മാര്‍ഷ് ടീമിലെത്തി. ബംഗ്ലാദേശും ഒരു മാറ്റം വരുത്തി. മുസ്തഫിസുര്‍ റഹ്മാന്‍ തിരിച്ചെത്തിയപ്പോള്‍ നസും പുറത്തായി.

ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ടീമാണ് ബംഗ്ലാദേശ്. ഓസ്‌ട്രേലിയക്കാവട്ടെ ഇന്ന് ജയിച്ചാല്‍ സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താം. ദക്ഷിണാഫ്രിക്കയോടാണ് ഓസ്‌ട്രേലിയക്ക് മത്സരിക്കേണ്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here