പുനഃസംഘടനയുമായി മുന്നോട്ട് പോകും; ഉത്സവം പോലെ വീടുകളിൽ കയറി മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തും: കെ സുധാകരൻ

കെപിസിസി പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. പുനഃസംഘടനയും ക്യാമ്പയിനും കൃത്യമായി നടത്തും. ഉത്സവം പോലെ വീടുകളിൽ കയറി മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുനഃസംഘടനാ വേണ്ടന്ന് തീരുമാനിക്കേണ്ടത് എഐസിസിയാണെന്ന് പറഞ്ഞ അദ്ദേഹം അടിയന്തിരമായി പുനഃസംഘടനാ പൂർത്തിയാക്കാൻ എഐസിസി നിർദേശം നൽകിയിട്ടുണ്ടെന്നും പറഞ്ഞു. പുനഃസംഘടനാ ചർച്ചകൾക്ക് ശേഷം വലിയ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കെ സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം, പുനഃസംഘടന നിർത്തിവയ്ക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗ്രൂപ്പ് നേതാക്കൾ. കെ സുധാകരൻ പൊതുവികാരം അംഗീകരിക്കണം എന്നാണ് ഗ്രുപ്പ് നേതാക്കളുടെ പറയുന്നത്. ഇല്ലെങ്കിൽ ഹൈക്കമാൻഡിനെ സമീപിക്കാനാണ് തീരുമാനം.
സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി പുനഃസംഘടന വേണ്ടെന്ന് കെപിസിസി യോഗത്തിൽ ഗ്രൂപ്പ് നേതാക്കൾ നിലപാടെടുത്തിരുന്നു. എന്നാൽ എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന വാദത്തിലുറച്ചു നിൽക്കുകയായിരുന്നു കെ സുധാകരൻ.
Story Highlights : K sudhakaran on KPCC reorganization
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here