Advertisement

ഇന്ധന വിലവർധനവിൽ സമരവുമായി യൂത്ത് കോൺഗ്രസ്; വിലകുറച്ചാലും നികുതി ഭീകരതയിൽ മാറ്റം വന്നിട്ടില്ല; ഷാഫി പറമ്പിൽ

November 4, 2021
Google News 1 minute Read

ഇന്ധനവിലയ്ക്കെതിരെ യൂത്ത് കോൺഗ്രസ് സമരം തുടരുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. വില കുത്തനെ കൂട്ടിയിട്ട് ചെറിയ കുറവാണ് വരുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ജനങ്ങളെ കൊള്ളയടിക്കുകയാണ്, ജനകീയ പ്രക്ഷോപങ്ങളെ തുടർന്നാണ് കേന്ദ്ര സർക്കാർ വില കുറച്ചത്. ഒരു രൂപപോലും കുറയ്ക്കില്ലെന്ന സംസ്ഥാന ധനമന്ത്രിയുടെ നിലപാട് ജനങ്ങളോടുളള വെല്ലുവിളിയെന്നും ഷാഫി പത്തനംതിട്ടയിൽ പറഞ്ഞു.

Read Also: ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്ന്; കെട്ടുകഥകൾ നിറഞ്ഞ നഗരത്തിന്റെ കഥ…

അതേസമയം കേന്ദ്രവും സംസ്ഥാനവും ചേർന്ന് കേരളത്തിൽ നികുതി ഭീകരത നടപ്പാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്രം നൽകിയത് തട്ടിപ്പ് ഡിസ്‌കൗണ്ടാണ്. 50 രൂപയുടെ സാധനം 75 രൂപ വിലയിട്ട് 70 രൂപയ്ക്ക് വിൽക്കുന്നത് പോലെയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കേന്ദ്രം കുറച്ചതിന് അനുസരിച്ച് കേരളവും നികുതി കുറയ്ക്കണമെന്നും അല്ലെങ്കിൽ സമരവുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ പറഞ്ഞു. കെഎസ്ആർടിസിക്കും ഓട്ടോ, ടാക്സി, മൽസ്യത്തൊഴിലാളികൾക്കും സബ്സിഡി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Story Highlights : shafi-parambil-fuel-price-hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here