Advertisement

വിജയ് സേതുപതിയെ ആക്രമിച്ച മലയാളി യുവാവ് പിടിയിൽ; ആക്രമം സെൽഫി എടുക്കാൻ വിസമ്മതിച്ചതിന്

November 4, 2021
1 minute Read

ബെംഗളൂരു വിമാനത്താവളത്തിൽ നടൻ വിജയ് സേതുപതിയെ ആക്രമിച്ച മലയാളി യുവാവ് ജോൺസൺ പിടിയിലായി. വിമാനത്താവളത്തിന് പുറത്തേക്ക് നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വിജയ് സേതുപതിയെയും ഒപ്പമുണ്ടായിരുന്നവരും ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് ആക്രമിക്കപ്പെടുന്നത് ചൊവ്വാഴ്ച രാത്രിയോടെയാണ്. ഫോട്ടോ എടുക്കാൻ ജോൺസൺ അനുവാദം ചോദിച്ചെങ്കിലും ഇയാൾ മദ്യലഹരിയിൽ ആയതിനാൽ അനുവാദം നൽകിയില്ല. ഇതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. വിജയ് സേതുപതിയുടെ ഒപ്പമുണ്ടായിരുന്ന നടൻ മഹാഗാന്ധിക്കും മർദനമേറ്റു.

വിജയ് സേതുപതിയെ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്താൻ ശ്രമിക്കുന്നതയായി ദൃശ്യങ്ങളിൽ കാണാം

https://twitter.com/Vijayar50360173/status/1455858068172914697

ഫോട്ടോ എടുക്കാൻ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന് ആദരാജ്ഞലി അർപ്പിക്കാനാണ് നടൻ വിജയ് സേതുപതി ബെംഗളൂരുവിൽ എത്തിയത്. കേസിന് താൽപ്പര്യമില്ലെന്ന് വിജയ് സേതുപതി പൊലീസിനെ അറിയിച്ചു. എന്നാൽ, ദൃശ്യങ്ങൾ പ്രചരിച്ചതോടെ ബെംഗളൂരു പൊലീസ് സ്വമേധയാ കേസ് എടുത്തു.

Story Highlights : vijay-sethupathi-attacked-for-refusing-to-take-selfie-malayalee-youth-arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top