Advertisement

കാലടിയിൽ തോക്ക് ചൂണ്ടി യുവാവിന്റെ ഭീഷണി

November 5, 2021
Google News 1 minute Read
kaladi man threatens gunpoint

കാലടി നീലീശ്വരത്ത് തോക്ക് ചൂണ്ടി യുവാവിന്റെ ഭീഷണി. നീലീശ്വരം സ്വദേശി അമലാണ് ഭീഷണി മുഴക്കിയത്. അയൽവാസിയായ ദേവസ്യയുടെ വീട്ടിലെത്തിയായിരുന്നു ഭീഷണി. സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് ഭീഷണിക്ക് കാരണം.

ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. ദേവസ്യയുടെ വീട്ടിലേക്ക് കടന്നുചെന്ന അമൽ വീട്ടിലുണ്ടായിരുന്ന ഭാര്യയെയും മകനെയും കൊച്ചുമകനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. അമലിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഇപ്പോൽ ലഭ്യമല്ല. സംഭവവുമായി ബന്ധപ്പെട്ട് കാലടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights : kaladi man threatens family at gunpoint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here