ടി20 ലോകകപ്പ്; ഓസ്‌ട്രേലിയ വെസ്റ്റിൻഡീസിനെ നേരിടും; ദക്ഷിണാഫ്രിക്കയുടെ എതിരാളി ഇംഗ്ലണ്ട്

ടി20 ലോകകപ്പിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ വെസ്റ്റിൻഡീസിനെ നേരിടും. രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ എതിരാളി ഇംഗ്ലണ്ടാണ്. മരണഗ്രൂപ്പായ എയിൽ ഇന്ന് അവസാന റൗണ്ട് മത്സരങ്ങൾ നടക്കുമ്പോൾ സെമി സാധ്യത നിലനില്‍ക്കുന്നത് മൂന്ന് ടീമുകൾക്കാണ്.
വെറ്ററൻ താരം ഡ്വയിൻ ബ്രാവോ ഇന്നത്തെ മത്സരത്തോടെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിക്കും. ജയത്തോടെ തല ഉയർത്തി മടങ്ങാനാവും അവരുടെ ശ്രമം. സെമിയിൽ എത്തില്ലെങ്കിലും വെസ്റ്റിൻഡീസ് മനസ്സുവെച്ചാൽ ഓസ്‌ട്രേലിയുടെ കുതിപ്പ് തടയാൻ കഴിയും. സെമി ഉറപ്പിക്കാൻ ഓസീസിന് ഇന്നത്തെ ജയം അനിവാര്യമാണ്. ബംഗ്ലാദേശിനെതിരായ വമ്പൻ വിജയം ഓസ്‌ട്രേലിയുടെ ആത്മവിശ്വാസം ഉയർത്തുന്നു.
രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിടുന്ന ദക്ഷിണാഫ്രിക്കയ്ക്കും നിർണായകമാണ്. ഓസ്‌ട്രേലിയ ജയിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്കും ജയം അനിവാര്യമാണ്. കളിച്ച നാല് മത്സരങ്ങളും വിജയിച്ചു മികച്ച ഫോമിലാണ് ഇംഗ്ലണ്ട്. നിലവിൽ ഗ്രൂപ്പ് ഒന്നിൽ ഇംഗ്ലണ്ട് ആണ് സെമി ബെർത്ത് ഉറപ്പിച്ച ഏക ടീം. അത് കൊണ്ട് തന്നെ ഇന്ന് തോറ്റാലും ടീമിന് പ്രശ്നമില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here