ഇന്ധന നികുതി: ഇളവിന് നിർബന്ധിക്കരുതെന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാർ

ഇന്ധന വില വർധനയിൽ ദേശീയ നേതൃത്വത്തെ പ്രതിരോധത്തിലാക്കി കോൺഗ്രസ് മുഖ്യമന്ത്രിമാർ. സംസ്ഥാനങ്ങളെ നികുതി കുറയ്ക്കാൻ നിർബന്ധിക്കരുതെന്ന് രാജസ്ഥാൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു. സംസ്ഥാന നികുതികൾ കുറച്ചാൽ വികസന ക്ഷേമ പദ്ധതികളെ അത് ബാധിക്കുമെന്നും ഭരണവിരുദ്ധവികാരത്തിന് കാരണമാകുമെന്നും മുഖ്യമന്ത്രിമാർ പറഞ്ഞു. നിലപാട് കോൺഗ്രസ് അധ്യക്ഷയെ അറിയിച്ചു.
നേരത്തെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധന നികുതി കുറയ്ക്കാൻ ഹൈക്കമാന്റ് ഇടപെട്ടിരുന്നു. ജനങ്ങൾക്ക് ആശ്വാസകരമായ നടപടികൾ സ്വീകരിക്കാൻ സർക്കാരുകളോട് എഐസിസി ആവശ്യപ്പെട്ടു.
അതേസമയം കേരളമുൾപ്പെടെയുള്ള സർക്കാരുകൾ ഇന്ധന നികുതി കുറയ്ക്കാത്തത് ഉചിതമല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞിരുന്നു. സംസ്ഥാനങ്ങളോട് ഇന്ധന വില നികുതി കുറയ്ക്കാൻ പറയാൻ പ്രധാനമന്ത്രിക്ക് ധാർമികതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here