ഗുജറാത്ത് തീരത്തിനടുത്ത് പാക് വെടിവയ്പ്പ്, മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു

ഗുജറാത്ത് തീരത്തിനടുത്ത് മത്സ്യ തൊഴിലാളികൾക്ക് നേരെ പാക് വെടിവയ്പ്പ്. ഗുജറാത്ത് തീരത്തിനടുത്തുള്ള ഇന്ത്യ – പാക് സമുദ്രാതിർത്തിയ്ക്ക് സമീപമാണ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെയുള്ള പാകിസ്താന്റെ വെടിവയ്പ്പ്.
സംഭവത്തിൽ ഒരു ഇന്ത്യൻ മൽസ്യ തൊഴിലാളി കൊല്ലപ്പെട്ടു. ഇന്ത്യൻ ബോട്ട് പാക് നാവിക സേന പിടിച്ചെടുത്തു. ആറ് മത്സ്യത്തൊഴിലാളികളെയും ഇവർ സഞ്ചരിച്ച ബോട്ടും പാക് നാവികസേന കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്.
Read Also : 60000 രൂപ പ്രതിവർഷ സമ്പാദ്യത്തിൽ നിന്ന് നാല് ലക്ഷത്തിലേക്ക്; മാറ്റത്തിന്റെ വഴിയിൽ ലാഭം കൊയ്ത കർഷകൻ….
ഗുജറാത്ത് തീരത്താണ് സംഭവം. ശ്രീധർ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നും സൂചനയുണ്ട്. പാക് നാവിക സേന കസ്റ്റഡിയിലെടുത്ത ജൽപാരി എന്ന ബോട്ടിൽ ഏഴ് മത്സ്യത്തൊഴിലാളി ഉണ്ടായിരുന്നുവെന്നും ഇതിലൊരാൾ വെടിവെപ്പിൽ കൊല്ലപ്പെട്ടെന്നും വിവരമുണ്ട്. സംഭവത്തിൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഇന്ത്യയുടെയോ പാകിസ്താന്റെയോ ഔദ്യോഗിക ഏജൻസികൾ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അതേസമയം ഗുജറാത്തിലെ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ട വാർത്തയിൽ നാവിക സേന വെടിവെപ്പുണ്ടായെന്ന് വ്യക്തമാക്കുന്നുണ്ട്.
Story Highlights : one-fisherman-killed-in-pak-firing-near-Gujrat-coast-reports
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here