Advertisement

ആലപ്പുഴയിൽ മയക്കുമരുന്നുമായി ഏഴ് യുവാക്കൾ പിടിയിൽ

November 8, 2021
Google News 1 minute Read
7 arrested alappuzha drugs

ആലപ്പുഴയിൽ മയക്കുമരുന്നുമായി ഏഴ് യുവാക്കൾ പിടിയിൽ. സിന്തറ്റിക് വിഭാഗത്തിൽ പെട്ട 50 ഗ്രാം എംഡിഎംഎ യുവാക്കളിൽ നിന്ന് പിടിച്ചെടുത്തു. ഹരിപ്പാടുള്ള റിസോർട്ട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽക്കാനാണ് ഇവർ ശ്രമിച്ചത്. ഹരിപ്പാട് സ്വദേശികളായ പ്രണവ്, സജിൻ, ശ്രാവൺ, അക്ഷയ്, സച്ചിൻ, അർജുൻ, രഘുരാമൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടര ലക്ഷത്തോളം രൂപ മൂല്യമുള്ളതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്.

ഹരിപ്പാട് സിഐ ബിജു വി നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. മയക്കുമരുന്നുകളിൽ കുറച്ച് ഇവർ വില്പന നടത്തിയെന്നാണ് വിവരം. വാങ്ങിയ ആൾക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. നാളുകളായി ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇവരുടെ താവളം റെയ്ഡ് ചെയ്തായിരുന്നു അറസ്റ്റ്.

Story Highlights : 7 arrested alappuzha with drugs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here