4 ഓവറിൽ 4 മെയ്ഡൻ, രണ്ട് വിക്കറ്റ്; അവിശ്വസനീയ ബൗളിംഗ് പ്രകടനവുമായി വിദർഭ താരം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ അവിശ്വസനീയ ബൗളിംഗ് പ്രകടനവുമായി വിദർഭ സ്പിന്നർ അക്ഷയ് കർണേവാർ. ഇന്ന് മണിപ്പൂരിനെതിരെ നടന്ന മത്സരത്തിൽ 4 ഓവർ പന്തെറിഞ്ഞ താരം ഒരു റൺ പോലും വിട്ടുനൽകാതെ രണ്ട് വിക്കറ്റ് വീഴ്ത്തി. ലോക ക്രിക്കറ്റിൽ തന്നെ പുരുഷ ടി-20 മത്സരങ്ങളിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് ഇത്. ടി-20യിൽ എറിഞ്ഞ നാല് ഓവറുകളും മെയ്ഡൻ ആക്കുന്ന ആദ്യ പുരുഷ താരവും അക്ഷയ് തന്നെ.
29കാരനായ താരം ഇരു കൈകൾ കൊണ്ടും പന്തെറിയാറുണ്ട്. ഇത്തരത്തിൽ നേരത്തെ തന്നെ വാർത്തകളിൽ ഇടം നേടിയിട്ടുള്ള താരം അക്ഷയ്. 2015ൽ മാത്രമാണ് അക്ഷയ് ആഭ്യന്തര മത്സരങ്ങൾ കളിക്കാൻ ആരംഭിച്ചത്. ഓഫ് സ്പിന്നറായി കളി തുടങ്ങിയ താരം പിന്നീട് ലെഫ്റ്റ് ആം ഓർത്തഡോക്സ് ബൗളിംഗ് കൂടി പരിശീലിക്കുകയായിരുന്നു.
പുരുഷ ടി-20യിൽ മറ്റൊരു ഗംഭീര പ്രകടനം കൂടി ഇന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കണ്ടു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി തകർപ്പൻ പ്രകടനം നടത്തിയ വെങ്കിടേഷ് അയ്യർ ഇന്ന് 4 ഓവറിൽ 2 മെയ്ഡൻ അടക്കം വെറും രണ്ട് റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. ബീഹാറിനെതിരെ നടത്തിയ ഈ പ്രകടനവും റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചു. പുരുഷ ടി-20 ക്രിക്കറ്റിൽ അഞ്ചാം സ്ഥാനത്താണ് ഈ ബൗളിംഗ് പ്രകടനം. അവിശ്വസനീയ ബൗളിംഗ് പ്രകടനത്തിനു ശേഷം 20 പന്തിൽ 36 റൺസെടുത്ത് പുറത്താവാതെ നിന്ന താരം ബാറ്റിംഗിലും തിളങ്ങി.
Story Highlights : akshay karnewar record bowling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here