Advertisement

എംജി സർവകലാശാല; സമരം അവസാനിപ്പിച്ച് ഗവേഷക

November 8, 2021
Google News 1 minute Read

എംജി സർവകലാശാലയ്ക്ക് മുന്നിൽ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതായി ഗവേഷണ വിദ്യാർത്ഥിനി. വൈസ് ചാൻസലറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം . തന്റെ എല്ലാ ആവശ്യങ്ങളും സർവകലാശാല അംഗീകരിച്ചെന്ന് ഗവേഷക പ്രതികരിച്ചു. ഡോ.നന്ദ കുമാർ കളരിക്കലിനെ നാനോ സെന്ററിൽനിന്ന് പുറത്താക്കിയെന്ന് ഗവേഷക അറിയിച്ചു.

ഗവേഷണം തുടരാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കാമെന്ന് വൈസ് ചാൻസലർ അറിയിച്ചിട്ടുണ്ട്. ഗവേഷണത്തിന് ഇരിപ്പിടം ഒരുക്കുമെന്നും കാലാവധി നീട്ടുന്നതിന് പ്രത്യേക ഫീസ് ഈടാക്കില്ലെന്നും വൈസ് ചാൻസലർ ഉറപ്പുനൽകിയിട്ടുണ്ടെന്ന് ഗവേഷക വ്യക്തമാക്കി.

Read Also : എംജി സർവകലാശാലയ്ക്ക് മുന്നിൽ സമരം നടത്തുന്ന ഗവേഷകയെ ചർച്ചയ്ക്ക് വിളിച്ച് വിസി

കഴിഞ്ഞ പത്ത് വർഷമായി എംജി സർവകലാശാലയുടെ ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിലായിരുന്നു വിദ്യാർത്ഥിനി. നാനോ സയൻസസിൽ ഗവേഷണം നടത്താനുള്ള അഡ്മിഷൻ ലഭിച്ചിട്ടും അതിനുള്ള സൗകര്യം സർവകലാശാലാ അധികൃതർ നിഷേധിച്ചുവെന്നും ഹൈക്കോടതി ഉത്തരവുകൾ അടക്കം ഉണ്ടായിട്ടും തനിക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും, തന്‍റെ അക്കാദമിക് കരിയറിലെ പത്ത് വിലപ്പെട്ട വർഷമാണ് നഷ്ടമായതെന്നും ആരോപിച്ചാണ് വിദ്യാർത്ഥിനി സർവകലാശാലയ്ക്ക് മുന്നിൽ നിരാഹാരസമരം തുടങ്ങിയത്.

Story Highlights : mg university researcher protest over

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here