സ്വകാര്യ ബസുകളുടെ പണിമുടക്ക്; കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ സർവീസ് നടത്താൻ തീരുമാനിച്ച് കെ എസ് ആർ ടി സി. ഡോക്കിലുള്ള ബസുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി സർവീസ് ലഭ്യമാക്കാൻ അധികൃതർ നിർദേശം നൽകി .
സ്വകാര്യ ബസുകൾ മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിൽ കെ എസ് ആർ ടി സി സ്‌പെഷ്യൽ സർവീസ് നടത്തും. കൂടാതെ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ വരുമാനം കുറഞ്ഞ കെഎസ്ആർ ടിസി ബസുകൾ ക്രമീകരിക്കും. മാത്രമല്ല അധിക ട്രിപ്പുകൾ താത്ക്കാലികമായി ക്രമീകരിച്ച് ഓപ്പറേറ്റ് ചെയ്യണമെന്നും കെഎസ്ആർടിസിക്ക് നിർദേശം നൽകിയിട്ടുണ്ട്.
Read Also : കെഎസ്ആർടിസി പണിമുടക്ക്; നഷ്ടം 9.4 കോടി രൂപ: ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസുകളും സമരത്തിലേക്ക്
വിദ്യർത്ഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ് സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുകൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ ബസുടമകളുടെ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന് നോട്ടിസ് നൽകിയിരുന്നു.
Story Highlights : privat bus strike kerala- ksrtc bus service
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here