Advertisement

വ്യാജ ഡോക്ടറേറ്റ് വിവാദം; വിദ്യാഭ്യാസ യോഗ്യതയിൽ തെറ്റ് സമ്മതിച്ച് ഷാഹിദ കമാൽ

November 8, 2021
Google News 1 minute Read

വ്യാജഡോക്ടറേറ്റ് ആരോപണത്തിൽ പുതിയ വാദവുമായി വനിതാ കമ്മിഷൻ അംഗം ഷാഹിദ കമൽ. വിദ്യാഭ്യാസ യോഗ്യതയിൽ ഷാഹിദാ കമാൽ തെറ്റ് സമ്മതിച്ചു. എന്നാൽ കസാക്കിസ്ഥാനിലെ ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് കോപ്ലിമെൻ്ററി മെഡിസിനിൽ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദ കമാൽ ഇപ്പോൾ വാദിക്കുന്നത്. ലോകായുക്തയക്ക് മുന്നിലാണ് ഷാഹിദ കമാലിന്റെ വിശദീകരണം. വിയറ്റ്നാം സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.

2009 ലും 2011ലും തെരെഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വിദ്യാഭ്യാസ യോഗ്യത വച്ചതിൽ പിഴവുണ്ടായെന്നാണ് ഷാഹിദ പറയുന്നത്. കേരള സർവകലാശാലയിൽ നിന്നും ഡിഗ്രിയുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷനിൽ നൽകിയ രേഖ. എന്നാൽ 2016-ൽ അണ്ണാമല സർവകലാശാലയിൽ നിന്നുമാണ് താൻ ഡി​ഗ്രി നേടിയതെന്നാണ് ഷാഹി​ദയുടെ വിശദീകരണം. തൻ്റെ വിദ്യാഭ്യാസ യോ​ഗ്യതയിൽ തെറ്റുകളുണ്ടെന്നും വനിതാ കമ്മിഷനിൽ ഷാഹിദാ കമാൽ സമ്മതിച്ചിട്ടുണ്ട്.

Read Also : വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതി; ഷാഹിദ കമാലിനോട് വിശദീകരണം തേടി ലോകായുക്ത

വ‌ട്ടപ്പാറ സ്വദേശി അഖില ഖാൻ നൽകിയ പരാതിയിലാണ് ലോകായുക്ത ഷാഹി​ദ കമാലിന് നോട്ടീസയച്ചത്. ഷാഹി​ദ കമാൽ വ്യാജ വിദ്യാഭ്യാസ രേഖകള്‍ സമർപ്പിച്ചുവെന്നായിരുന്നു ഹർജി. ഷാഹിത കമാലിൻെറ ഡോക്ടറേറ്റും വ്യാജമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

Story Highlights : shahida kamal fake doctorate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here